Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും വരുന്നു ഫുട്‌ബോള്‍ വസന്തം... ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത ഉദ്ഘാടനമല്‍സരം നവംബര്‍ 17ന്

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ (ഇന്ത്യന്‍ സൂപ്പര്‍) നാലാം സീസണിനു നവംബര്‍
17ന് തുടക്കമാവും. കേരള ബ്ലാസ്റ്റേഴ്‌സും നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടനമല്‍സരം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് കളി അരങ്ങേറുന്നത്. ഐഎസ്എല്ലില്‍ ഇത്തവണയെത്തുന്ന യൂറോപ്പിലെ മുന്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ മുഖാമുഖം വരുന്ന മല്‍സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്‌സിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് കളത്തിലിറങ്ങുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം റോബി കീനുണ്ടാവും.

10 ടീമുകളാണ് ഐഎസ്എല്ലിന്റെ നാലാം എഡിഷനില്‍ മാറ്റുരയ്ക്കുന്നത്. ബംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്ക് ഐഎസ്എല്ലിലെ അരങ്ങേറ്റം കൂടിയാണിത്. നാലു മാസം നീണ്ടുനില്‍ക്കുന്ന ഐഎസ്എല്ലില്‍ 95 മല്‍സരങ്ങളുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്.

cricket1

ഈ സീസണ്‍ മുതല്‍ ഒരു ടീമിന് പ്ലെയിങ് ഇലവനില്‍ പരമാവധി ഉള്‍പ്പെടുത്താവുന്ന വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കി കുറച്ചിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ വരെ ആറു കളിക്കാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ടായിരുന്നു.

cricket

ഹോം-എവേ രീതികളിലായി ഓരോ ടീമും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടും. 2018 മാര്‍ച്ച് രണ്ടാം വാരത്തിലാണ് സെമി ഫൈനലുകള്‍ നടക്കുന്നത്. ഫൈനലിന്റെ
തിയ്യതിയും വേദിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Story first published: Friday, September 22, 2017, 17:06 [IST]
Other articles published on Sep 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+