Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയത്തിനായി ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം

കൊച്ചി: മുന്നോട്ടുള്ള പ്രയാണത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ലായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് ചെന്നെെയിന്‍ എഫ്‌സി ക്കെതിരെ സമനില കൊണ്ട് തൃപിതിപ്പെടേണ്ടി വന്നു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. ചെന്നെെയിനായി 34-ാം മിനിറ്റില്‍ എലാനോയും ബ്ലാസ്‌റ്റേഴ്‌സിനായി 46-ാം മിനിറ്റില്‍ ഡാഗ്നലുമാണ് ഗോള്‍ നേടിയത്.

34-ാം മിനിറ്റില്‍ ചെന്നെയിന്‍ താരം മെന്‍ഡോസയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി എലാനോ അനായാസം പന്ത് വലയിലെത്തിച്ചു.

karala blasters

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വലചലിപ്പിച്ചു. സൗമിക്കിന്റെ ക്രോസ് കൃത്യമായി വലയിലെത്തിച്ച് ക്രിസ് ഡാഗ്നല്‍ കേരളത്തിനായി സമനില ഗോള്‍ നേടി.

52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹോസുവിന് വലയിലെത്തിക്കാനായില്ല. കേരളത്തിന് ലഭിക്കാമായിരുന്ന ലീഡും വിജയവുമാണ് പെനാല്‍റ്റി പാഴാക്കിയതിലൂടെ നഷ്ടമായത്.

blasters

വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ ഗോളി കരണ്‍ജിത്തിനെ മറികടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 75-ാം മിനിറ്റില്‍ മെന്‍ഡോസയെ ഫൗള്‍ ചെയ്തതിന് ബ്രൂണോയ്ക്ക് റെഡ് കാര്‍ഡ് കിട്ടിയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. അവസാന 15 മിനിറ്റില്‍ 10 പേരായി ബ്ലാസ്‌റ്റേഴ്‌സ് നിര ചുരുങ്ങി.

തുടര്‍ച്ചയായ അഞ്ചാം തോല്‍വി നേരിട്ടില്ല എന്ന് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാം. അടുത്ത മത്സരം ശക്തരായ പൂണെയ്‌ക്കെതിരെ ആണെന്നതും ഇനി ഒരു സമനിലപോലും പുറത്തേക്കുള്ള വഴി ഒരുരുക്കുമെന്നതിനാലും ബ്ലാസ്‌റ്റേഴ്‌സിന് ഇനി ഓരോ മത്സരവും ഫൈനല്‍ പ്രതീതി ഉളവാക്കും.

ഏഴ് മത്സരങ്ങളില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിന് അഞ്ച് പോയിന്റാണുള്ളത്. ഇപ്പോഴും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ്.

Story first published: Sunday, November 1, 2015, 10:27 [IST]
Other articles published on Nov 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+