ഗോവയുടെ സഹഉടമയെ മര്‍ദ്ദിച്ചു, ചെന്നൈയിന്‍ ക്യാപ്റ്റന്‍ എലാനോ അറസ്റ്റില്‍
മഡ്ഗാവ്: ഐഎസ്എല്‍ രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കിയ ചെന്നൈയിന്‍ ടീമിന്റെ വിജയത്തില്‍ കറുത്ത പൊട്ടായി ക്യാപ്റ്റന്റെ അറസ്റ്റ്. ചെന്നൈയിന്‍ എഫ്‌സി ക്യാപ്റ്റന്‍ എലാനോ ബ്ലൂമറെ മത്സര ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
കിരീടം നേടിയതിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ കയ്യാങ്കളിയാണ് ബ്രസീലിയന്‍താരം എലാനോയുടെ അറസ്റ്റിന് വഴിവച്ചത്. ചെന്നൈയിന്‍ എഫ്‌സിയുടെ മാര്‍ക്വീ താരമാണ് എലാനോ.

ഗോവയിലെ ഫത്തോര്‍ഡില്‍ വച്ചായിരുന്നു ഐഎസ്എല്‍ ഫൈനല്‍. കിരീടം നേടിയതിന്റഎ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടെ ഗോവന്‍ ടീമിനെ ചെന്നൈക്കാര്‍ കണക്കറ്റ് പരിഹസിച്ചു. ഇത് ചോദ്യം ചെയ്ത് ഗോവന്‍ ടീം സഹഉടമ ദത്തരാജ് സാല്‍ഗോങ്കറെയാണ് എലാനോ മര്‍ദ്ദിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341 -ാം വകുപ്പ് പ്രകാരമാണ് എലാനോയെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 20ന് അര്‍ദ്ധരാത്രിയോടെ ആയിരുന്നു അറസ്റ്റ്. എലാനോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മത്സരം കാണാന്‍ ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സമ്മാന ദാന ചടങ്ങുകള്‍ക്ക് കാത്തുനില്‍ക്കാതെ പര്‍സേക്കര്‍ സ്റ്റേഡിയം വിട്ടു. ചെന്നൈ ക്യാപ്റ്റന്‍ ഗോവന്‍ ടീം ഉടമയെ മര്‍ദ്ദിച്ചതും കളിയിലെ മോശം റഫറിയിങ്ങും കാരണമാണ് താന്‍ സമാന ചടങ്ങുകള്‍ക്ക് കാത്തുനില്‍ക്കാതെ മടങ്ങിയത് എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications