Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ചു... ബ്ലാസ്‌റ്റേഴ്‌സ് തോറ്റു

പുണെ: അടിക്കടി തിരിച്ചടി എന്ന മട്ടില്‍ ആക്രമിച്ചു കളിച്ചിട്ടും പുണെ സിറ്റിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഗോള്‍ മാമാങ്കം കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഈ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വി നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

പുണെയ്ക്കായി കാലു ഉച്ചെ (16-ാം മിനിറ്റ്, 23-ാം മിനിറ്റ്), ടുങ്കു(72) എന്നിവരാണ് ഗോളുകള്‍ നേടിയത്. കേരളത്തിനായി രണ്ടു ഗോളുകളും മുഹമ്മദ് റാഫി (1, 30) നേടി. ജയത്തോടെ 12 പോയിന്റുമായി പുണെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

kerala blasters

കളി തുടങ്ങി 46-ാം സെക്കന്റില്‍ തന്നെ റാഫി പുണെ വല കുലുക്കി. വലതു വശത്തു നിന്ന് ക്രിസ് ഡാഗ്നല്‍ നല്‍കിയ ക്രോസ് അതി മനോഹരമായി റാഫി വലയിലാക്കുകയായിരുന്നു. പത്തു മിനിറ്റുകഴിഞ്ഞപ്പോള്‍ ഉചെ യിലൂടെ പുണെ തിരിച്ചടിച്ചു.

ആക്രമിച്ചു കളിച്ച ഇരു ടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. കളി 23-ാം മിനിറ്റില്‍ എത്തിയപ്പോള്‍ ഉചെ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും ഞെട്ടിച്ചു. ഉചെ-ഷുറെ കൂട്ടുകെട്ടിന്റെ ഫലമായിരുന്നു പുണെയുടെ രണ്ടാം ഗോള്‍.

blasters

മറ്റൊരു പരാജയം ബ്ലാസ്‌റ്റേഴ്‌സിനെ തുരിച്ചു നോക്കിയ നിമിഷത്തിലായിരുന്നു റാഫിയുടെ രണ്ടാം ഗോള്‍. ഈ ഗോളോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് റാഫി നാലു ഗോളുകള്‍ നേടി. റാഫി നേടിയ നാലു ഗോളുകളും ഹെഡ്ഡറിലൂടെ ആണ് എന്ന പ്രത്യേകതയുമുണ്ട്.

ഒപ്പത്തിനൊപ്പമാണ് ഒന്നാം പകുതി അവസാനിച്ചത്. രണ്ടാം പകുതി ആരംഭിച്ചതുമുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. എന്നാല്‍ 72-ാം മിനിറ്റില്‍ ഷുറെയുടെ പാസ് ടുങ്കു വലയിലാക്കിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

Story first published: Wednesday, October 28, 2015, 10:30 [IST]
Other articles published on Oct 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+