Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോഡ്‌സേ അല്ല, ഗാഡ്‌സെ... കേരളത്തിന് നേരെ നിറയൊഴിച്ചവന്‍

കൊച്ചി: നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയുടെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ തേങ്ങി. റിച്ചാര്‍ഡ് ഗാഡേസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വലയിലേക്ക് പന്ത് തലകൊണ്ട് കുത്തിക്കയറ്റിയപ്പോള്‍ കേരളമാണ് തേങ്ങിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അങ്ങനെ കേരളം തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി വഴങ്ങി. ഒരു സമനിലയിലെങ്കിലും അവസാനിപ്പിയ്ക്കാവുന്ന മത്സരം തോല്‍വിയിലവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ആരാധകര്‍ക്ക് നിരാശയായിരിയ്ക്കുമോ സമ്മാനിയ്ക്കുക?

സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങി കേരളം ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി.(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഔദ്യോഗിക വെബ്‌സൈറ്റ്)

സച്ചിന്‍ സാക്ഷി

സച്ചിന്‍ സാക്ഷി

ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറെ സാക്ഷി നിര്‍ത്തിയാണ് കേരളം പരാജയത്തിന്റെ രൂചി അറിഞ്ഞത്. ഡല്‍ഹി ഡൈനമോസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

ഗോഡ്‌സേ അല്ല, ഗാഡ്‌സെ

ഗോഡ്‌സേ അല്ല, ഗാഡ്‌സെ

കളിയുടെ 86-ാം മിനിട്ട് വരെ കാത്തിരിയ്‌ക്കേണ്ടി വന്നു ഒരു ഗോള്‍ വീഴാന്‍. ഘാനക്കാരനായ ഡൈനമോസ് താരം റിച്ചാര്‍ഡ് ഗാഡ്‌സെ ആണ് ഒരു മികച്ച ഹെഡ്ഡറിലൂടെ വിജയ ഗോള്‍ നേടിയത്.

റെക്കോര്‍ഡ് കാണികള്‍

റെക്കോര്‍ഡ് കാണികള്‍

കേരളത്തിന്റെ കളി കാണാന്‍ 62,013 പേരാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മൂന്ന് മത്സരങ്ങളിലും കാണികളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു.

മോശം കളി

മോശം കളി

സ്വന്തം നാട്ടില്‍, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത് ഒത്തൊരുമയില്ലാത്ത കളിയായിരുന്നു. എന്നാല്‍ ഡല്‍ഹി ടീം കരുത്തോടെ ആക്രമിച്ചുകളിച്ചു.

സമനില നേടാന്‍

സമനില നേടാന്‍

കളിയുടെ അവസാന മിനിട്ടുകളില്‍ ഒരു സമനലി ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ കാണികളുടെ ആവേശമൊന്നും കളിക്കളത്തില്‍ പുറത്തെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

Story first published: Monday, October 19, 2015, 9:10 [IST]
Other articles published on Oct 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+