സച്ചിനെ ഗാംഗുലി തോല്‍പിച്ചു... അതും ഇതിഹാസത്തിനെ സാക്ഷിയാക്കി
കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മുന്നിലെത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളി മറന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണില്‍ അങ്ങനെ സച്ചിന്റെ ടീം ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞു.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. കളി കാണാന്‍ പെലെയും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
കേരളത്തെ തോല്‍പിയ്ക്കാനാകുമെന്ന് കളി തുടങ്ങും മുമ്പ് തന്നെ കൊല്‍ക്കത്ത ടീം ഉടമ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. സത്യത്തില്‍ പെലെയും കൊല്‍ക്കത്തയ്‌ക്കൊപ്പം ആയിരുന്നോ...

ആറാം മിനിട്ട്
കളി തുടങ്ങിയപ്പോള്‍ തന്നെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിന്റെ ആധിപത്യം ഏറ്റെടുത്തിരുന്നു. ആറാം മിനിട്ടില്‍ ഇസുമിയിലൂടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍.

പ്രതിരോധം തകര്‍ന്നു
ശക്തമായ പ്രതിരോധമായിരുന്നു ഇത്ര നാളും കേരളത്തിന്റെ തുറുപ്പ് ചീട്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ കേരളത്തിന് ഏറെ വീഴ്ചകള്‍ പറ്റിയതും പ്രതിരോധത്തില്‍ തന്നെ.

ഹ്യൂമിന്റെ പ്രതികാരം
ഇത്തവണ തന്നെ വേണ്ടെന്ന് കേരള ബ്ലാസ്റ്റേ്‌ഴ്‌സ് പറഞ്ഞതുകൊണ്ടാണ് കൊല്‍ക്കത്ത ടീമിലേയ്ക്ക് പോയതെന്ന് കഴിഞ്ഞ തവണത്തെ മാര്‍ക്യു താരം ഹ്യൂം പറഞ്ഞിരുന്നു. കൊല്‍്ക്കത്തയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയതും ഹ്യൂം തന്നെ ആയിരുന്നു.

രണ്ടാം ഗോള്‍
കളിയുടെ അമ്പത്തിമൂന്നാം മിനിട്ടിലായിരുന്നു കൊല്‍ക്കത്ത വീണ്ടും കേരളത്തിന്റെ ഗോള്‍വല ചലിപ്പിച്ചത്.

രണ്ടാം പകുതിയില്‍ കേരളം
കളി രണ്ടാം പകുതിയിലെത്തി രണ്ട് ഗോളുകള്‍ വീണപ്പോഴാണ് കേരളം ഒന്ന് ഉണര്‍ന്ന് കളിച്ചത്. സുമിത്തിനായിരുന്നു ആക്രമണത്തിന്റെ നേതൃത്വം. എമ്പതാം മിനിട്ടില്‍ കേരളം ഡാഗ്നലിലൂടെ ആദ്യ ഗോള്‍ നേടി.

കൈവിട്ട അവസരം
ഒടുവില്‍ 88-3ം മിനിട്ടില്‍ ഒരു സുവര്‍ണാവസരം കൂടി കേരളത്തില് ലഭിച്ചു. പക്ഷേ ഭാഗ്യം കൊല്‍ക്കത്തയ്‌ക്കൊപ്പം ആയിരുന്നു.

കൊല്‍ക്കത്ത ഒന്നാമത്
കേരളത്തിനെതിരെ വിജയം നേടിയതോടെ കൊല്‍ക്കത്ത പോയന്റ് നിലയില്‍ ഒന്നാമതെത്തി. കേരളം ഇപ്പോഴും മൂന്നാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications