മെസ്സി മിശിഹയല്ല... അര്‍ജന്റീനയുടെ ശാപം? രണ്ട് വര്‍ഷം മൂന്ന് ഫൈനലുകള്‍
ഫുട്‌ബോളിന്റെ മിശിഹ എന്നാണ് ആരാധകര്‍ മെസ്സിയെ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ച് മെസ്സി ഇപ്പോള്‍ മിശിഹയോ ദൈവമോ അല്ല... പിന്നേയോ ? ഒരു കൊടും ശാപം എന്ന് വിളിച്ചാല്‍ പോലും തെറ്റ് പറയാന്‍ പറ്റില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മെസ്സിയുടെ കീഴില്‍ കളിയ്ക്കാനിറങ്ങിയ അര്‍ജന്റീനയ്ക്ക് മൂന്ന് കിരീടങ്ങളാണ് നഷ്ടമായത്. അതില്‍ രണ്ടെണ്ണം ചിലിയോട് പെനാള്‍ട്ടി ഷൂട്ടൗട്ടിലും. രണ്ട് കോപ്പ അമേരിക്കകളും ഒരു ലോകകപ്പും. ഒറ്റ ഗോള്‍ പോലും നേടാതെ മെസ്സി കുഴങ്ങിക്കളിച്ച കളികള്‍.
ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍മഴയുതിര്‍ക്കുന്ന പ്ലേമേക്കര്‍ മെസ്സി ദേശീയ ടീമിന് വേണ്ടി കളിയ്ക്കുമ്പോള്‍ മാത്രം എന്താണിങ്ങനെ...? മെസ്സി അര്‍ജന്റീനയുടെ ശാപം തന്നെയോ!!!

ഫുട്‌ബോളിന്റെ മിശിഹ
ഫുട്‌ബോളിന്റെ മിശിഹ എന്നാണ് പല ഫുട്‌ബോള്‍ പ്രേമികളും ലയണല്‍ മെസ്സിയെ വിശേഷിപ്പിയ്ക്കുന്നത്. കളിമികവില്‍ മെസ്സി ആ വിശേഷണം അര്‍ഹിയ്ക്കുന്നും ഉണ്ട്.

അര്‍ജന്റീനയുടെ ശാപം
1993 ന് ശേഷം അര്‍ജന്റീനയ്ക്ക് പ്രധാനപ്പെട്ട ടരു കിരീടവും സ്വന്തമാക്കാനായിട്ടില്ല. ആ ശാപം ഇപ്പോഴും തുടരുകയാണ്.

രണ്ട് വര്‍ഷം... മൂന്ന് തോല്‍വികള്‍
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അര്‍ജന്റീന കളിച്ചത് മൂന്ന് ഫൈനലുകള്‍. ലോകകപ്പും, രണ്ട് കോപ്പ അമേരിക്കയും. പക്ഷേ മൂന്നിലും തോറ്റമ്പി.

മെസ്സിയുടെ കളിമികവ്
ചെറിയ ടീമുകളുമായി കളിയ്ക്കുമ്പോള്‍ രാക്ഷസരൂപം പ്രാപിയ്ക്കുന്ന മെസ്സിയും അര്‍ജന്റീനയും ശക്തരോട് കളിയ്ക്കുമ്പോള്‍ ഒച്ചിനെപ്പോലെ ചുരുങ്ങുന്ന കാഴ്ചയാണ് കണ്ടത്. ആവശ്യത്തിന് ഉപകരിയ്ക്കാത്ത കളിമികവുകൊണ്ട് എന്ത് കാര്യം.

ഒറ്റ ഗോളും
അര്‍ജന്റീന തോറ്റ മൂന്ന് ഫൈനലുകളിലും ഒരു ഗോള്‍ പോലും ലക്ഷ്യത്തിലെത്തിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് എത്രമാത്രം ദയനീയമാണ്.

രണ്ട് പെനാള്‍ട്ടി തോല്‍വി
ലോകകപ്പ് ഫൈനലില്‍ ജര്‍മനിയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തോറ്റത്. രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും ചിലിയോട് പരാജയപ്പെട്ടത് പെനാള്‍ട്ടി ഷൂട്ടൗട്ടിലും.

ഫ്രീ കിക്കിന്റെ ദൈവം
മെസ്സിയുടെ ഫ്രീ കിക്കുകള്‍ അതിമനോഹരമാണ്. പക്ഷേ ഫൈനലില്‍ ഒന്നൊഴികെ, ബാക്കി എല്ലാ ഫ്രീ കിക്കുകളും മെസ്സി പാഴാക്കുന്ന ദയനീയ കാഴ്ചയായിരുന്നു.

പോസ്റ്റ് കാണാത്ത ഷോട്ടുകള്‍
പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ മെസ്സി അവസരം നഷ്ടപ്പെടുത്തിയതാണ് അര്‍ജന്റീനയെ മാനസികമായി തളര്‍ത്തിക്കളഞ്ഞത്. കളിയ്ക്കിടയിലും മെസ്സി പോസ്റ്റിന് പുറത്തേയ്ക്ക് പന്തടിച്ചു കളഞ്ഞു.

ക്ലബ്ബിന് വേണ്ടി കളിയ്ക്കുമ്പോള്‍
രാജ്യത്തിന് വേണ്ടി കളിയ്ക്കുന്നതിനേക്കാള്‍ ആത്മാര്‍ത്ഥത ക്ലബ്ബിന് വേണ്ടി കളിയ്ക്കുമ്പോഴാണെന്ന ആക്ഷേപവും മെസ്സിയ്‌ക്കെതിരെ ഉയരുകയാണ്. പണ്ടും ഉയര്‍ന്നിട്ടുണ്ട്.

മെസ്സി ശാപമോ?
1993 ന് ശേഷം ആറ് ഫൈനലുകളിലാണ് ടീം തോറ്റമ്പിയത്. അതില്‍ മൂന്നെണ്ണവും മെസ്സിയുടെ ക്യാപ്റ്റന്‍സിയില്‍. മെസ്സി അര്‍ജന്റീനയുടെ ശാപമാണോ/
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications