Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ യുവതാരം വിരമിക്കല്‍ പ്രഖ്യാപിച്ചു; കാരണം?

ടെഹ്‌റാന്‍: ഇറാന് വേണ്ടി റഷ്യ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച യുവതാരം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇരുപത്തിമൂന്നുകാരനായ സര്‍ദാര്‍ അസ്മൗന്‍ ആണ് അപ്രതീക്ഷ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ഞെട്ടിച്ചത്. അതിനുള്ള കാരണവും ഈ യുവ സ്‌ട്രൈക്കര്‍ വ്യക്തമാക്കുന്നുണ്ട്.

Sardar Azmoun

രാജ്യത്തിനുവേണ്ടി കളിക്കുകയെന്നത് മഹത്തായ ബഹുമതിയായാണ് കാണുന്നതെന്ന് സര്‍ദാര്‍ പറഞ്ഞു. അത്തരമൊരു കാര്യത്തില്‍ ജീവിതാന്ത്യം വരെ അഭിമാനിക്കുകയും ചെയ്യും. എന്നാല്‍, ഒരു കളിക്കാരന്റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ തീരുമാനം വളരെ നേരത്തെ തന്നെ കൈക്കൊള്ളേണ്ട അവസ്ഥയിലാണ് താനെന്നും താരം പറഞ്ഞു.

തന്റെ അമ്മ ഒരു രോഗത്തില്‍ നിന്നും മുക്തയായി വന്നതില്‍ അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാല്‍, ചില ആളുകള്‍ തന്നെയും തന്റെ സഹകളിക്കാരെയും അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത് അമ്മയെ വീണ്ടും തളര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ തനിക്ക് കളിക്കളത്തില്‍ തുടരാനാകില്ലെന്നും സര്‍ദാര്‍ വ്യക്തമാക്കി.

ലോകകപ്പിലെ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ ശക്തരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇറാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ ജയിച്ച് പ്രീക്വാര്‍ട്ടറിലെത്താമായിരുന്നെങ്കിലും റഫറിയിങ്ങിലെ പിഴവും നിര്‍ഭാഗ്യവും ടീമിന് വിനയായി. ഇറാന് വേണ്ടി സര്‍ദാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. പതിനെട്ടു വയസില്‍ തന്നെ റഷ്യയിലെ റുബിന്‍ കസാന്‍ ടീമില്‍ കളിച്ച തീരം റസ്‌തോവിനുവേണ്ടിയും ബൂട്ടണിഞ്ഞിരുന്നു.

Story first published: Friday, June 29, 2018, 8:44 [IST]
Other articles published on Jun 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+