Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അട്ടിമറി ജയം തേടി ഇറാന്‍, പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്‌പെയിന്‍; പ്രവചനം ആര്‍ക്ക് അനുകൂലം?

ഇറാൻ സ്‌പെയിൻ തമ്മിലുള്ള പോരാട്ടം വൈകിട്ട് 11.30 മണിയ്ക്ക് | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ബി ഗ്രൂപ്പില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ ഇറാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30ന് കസാന്‍ അരീനയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലുമായി സമനിലയില്‍ പിരിഞ്ഞ സ്‌പെയിന്‍ ജയം തേടിയാണ് ഇറാനെതിരെ കളിക്കാനിറങ്ങുക. തോല്‍വിയോ സമനിലയോ ടീമിനെ കാര്യമായി ബാധിച്ചേക്കും.

iran

ആദ്യ മത്സരത്തിലിറങ്ങിയ അതേ ടീമിനെ തന്നെയാകും സ്‌പെയിന്‍ രണ്ടാം മത്സരത്തിലും അണിനിരത്തുക. മികച്ച കളി കാഴ്ചവെച്ചിട്ടും അവസാന മിനിറ്റില്‍ ക്രിസ്റ്റ്യാനോ നേടിയ ഗോളിന് സ്‌പെയിന്‍ സമനില വഴങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ പിഴവുകളില്ലാത്ത കളിയായിരിക്കും സ്‌പെയിന്‍ കാഴ്ചവെക്കുക. സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയുടെ ഫോം പ്രതീക്ഷ നല്‍കുന്നതാണ്. ശൈലിയിലും തന്ത്രത്തിലും മാറ്റമില്ലാതെ ഇറാനെതിരെ ആക്രമിച്ചു കളിക്കാനാകും കോച്ച് ഫെര്‍ണാണ്ടോ ഹിയേറോയുടെ നിര്‍ദ്ദേശം.

ആദ്യ മത്സരത്തില്‍ മൊറോക്കോയെ ഒരു ഗോളിന് തോല്‍പ്പിച്ച ഇറാനാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. സ്‌പെയിനിനെ പ്രതിരോധിക്കുകയാകും ഇറാന്റെ തന്ത്രം. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും സമനില നേടിയാല്‍ ഇറാന് പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. ആദ്യ മത്സരത്തിലെ അതേ ടീമിനെ ഇറാനും മൈതാനത്തിറക്കും. സ്‌പെയിന്‍ മൂന്നു ഗോളിനെങ്കിലും ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, അട്ടിമറികളുടെ ലോകകപ്പ് ആയി മാറിക്കഴിഞ്ഞ റഷ്യയില്‍ മറ്റൊരു അട്ടിമറിക്കാണ് ഇറാന്‍ കോപ്പുകൂട്ടുന്നത്.



Story first published: Wednesday, June 20, 2018, 11:26 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+