Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോര്‍ച്ചുഗല്‍ അകത്തേക്കോ പുറത്തേക്കോ?; ഇറാന്‍ അട്ടിമറിക്കാന്‍ സാധ്യത; പ്രവചനം

പോര്‍ച്ചുഗലിന്റെ വിധി ഇന്നറിയാം, ഇറാൻ നിസാരക്കാരല്ല | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരങ്ങള്‍ക്കായി ടീമുകള്‍ തിങ്കളാഴ്ച മുതല്‍ ഗ്രൗണ്ടിലിറങ്ങുന്നു. പ്രമുഖ ടീമുകളില്‍ പലരും പ്രീക്വാര്‍ട്ടര്‍ സംശയത്തിലായതിനാല്‍ മത്സരങ്ങള്‍ പൊടിപാറുമെന്നുറപ്പ്. തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ ഇറാന്‍ പോര്‍ച്ചുഗലുമായി ഏറ്റുമുട്ടുന്നതാണ് ശ്രദ്ധേയമായ മത്സരം. ജയിച്ചാല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ ടീമിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഇറാനാണ് ജയിക്കുന്നതെങ്കിലും ഏഷ്യന്‍ ടീം നോക്കൗട്ട് റൗണ്ടില്‍ കടക്കും.

portugal

ആദ്യ കളിയില്‍ സ്‌പെയിനിനോട് സമനിലയുമായി രക്ഷപ്പെട്ട പോര്‍ച്ചുഗല്‍ രണ്ടാം മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ ഒരു ഗോളിനാണ് ജയിച്ചു കയറിയത്. രണ്ടു മത്സരങ്ങളിലും ക്രിസ്റ്റിയാനോയുടെ മികവിലാണ് ടീം മുന്നോട്ടു കുതിച്ചത്. സൂപ്പര്‍താരം തിളങ്ങാതിരുന്നതാല്‍ പോര്‍ച്ചുഗലിന് ജയിച്ചു കയറുക അസാധ്യമാകും. അതേസമയം, ഇറാനെതിരെ സമനിലയും പോര്‍ച്ചുഗലിന് സാധ്യത നല്‍കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ കാര്യമായ മാറ്റമില്ലാതെയാകും പോര്‍ച്ചുഗല്‍ ഇറങ്ങുക. മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഗോളടിച്ച് ഗോളടിക്കാരില്‍ മുമ്പനാകുമോ എന്നതും ലോകം ഉറ്റുനോക്കുന്നു. ക്രിസ്റ്റിയാനോ ഇതുവരെയായി നാല് ഗോളുകള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍ അഞ്ച് ഗോളുകളുമായി മുന്നിലാണ്.

ഏഷ്യന്‍ ശക്തികളായ ഇറാനാകട്ടെ ആദ്യ മത്സരത്തില്‍ മൊറോക്കോയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ്. രണ്ടാം മത്സരത്തില്‍ സ്‌പെയിനിനെ വിറപ്പിച്ചാണ് ഇറാന്‍ കീഴടങ്ങിയത്. ഒട്ടേറെ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാന് കഴിഞ്ഞു. അതുകൊണ്ടുതന്നെ പോര്‍ച്ചുഗലിനെതിരെ ഒരു അട്ടിമറി വിജയം ഇറാന് അകലെയല്ല. ഒരു ഗോള്‍ മാര്‍ജിനില്‍ പോര്‍ച്ചുഗല്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Monday, June 25, 2018, 9:43 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+