Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: യെമനീസ് ഗോള്‍വലയില്‍ ഇറാന്റെ കടന്നാക്രമണം... തകര്‍ത്തത് അഞ്ച് ഗോളിന്

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ഇറാന്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഡിയില്‍ മൂന്ന് തവണ ചാംപ്യന്‍മാരായ ഇറാന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ടുര്‍ണമെന്റിലെ അരങ്ങേറ്റക്കാരായ യെമനിനെ തുരത്തുകയായിരുന്നു.

iran

ഇരട്ട ഗോള്‍ നേടിയ മെഹ്ദി തരേമിയാണ് ഇറാന്‍ ഗോള്‍ വേട്ടയില്‍ മികച്ചുനിന്നത്. കളിയുടെ 12, 25 മിനിറ്റുകളിലായിരുന്നു തരേമിയുടെ ഗോള്‍ നേട്ടം. അഷ്‌കന്‍ ഡെജാഹ് (23ാം മിനിറ്റ്), സെര്‍ഡാര്‍ അസ്മൗന്‍ (54), സാമാന്‍ ഗോഡോസ് (78) എന്നിവര്‍ ഓരോ തവണ ഇറാന്‍ ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു. ഫിഫ റാങ്കിങില്‍ ഏഷ്യയില്‍ നിന്ന് ഏറ്റവും മുന്നിലുള്ള ടീം കൂടിയാണ് ഇറാന്‍. ഫിഫ റാങ്കിങില്‍ നിലവില്‍ 29ാം റാങ്കിങിലാണ് ഇറാന്‍. യെമനെതിരായ മല്‍സരത്തില്‍ ഗോള്‍ വേട്ടയോടെ തുടങ്ങിയ ഇറാന്‍ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

Story first published: Tuesday, January 8, 2019, 10:01 [IST]
Other articles published on Jan 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+