Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തയ്യാറെടുപ്പ് പൂര്‍ത്തിയായി; ലോകകപ്പിനായി റഷ്യയിലെത്തുന്ന ആദ്യ ടീമായി ഇറാന്‍

മോസ്‌കോ: റഷ്യയില്‍ ജൂണ്‍ 14 മുതല്‍ നടക്കാനിരിക്കുന്ന ലോകകപ്പിനായി എത്തുന്ന ആദ്യ ടീമായി ഇറാന്‍. തണുപ്പു രാജ്യത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഒരാഴ്ച മുന്‍പുതന്നെ ഏഷ്യന്‍ ശക്തകളായ ഇറാന്‍ റഷ്യയിലെത്തുന്നത്. വ്യാഴാഴ്ച ഇറാന്‍ റഷ്യയിലെത്തുമെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ബി യിലാണ് ഇറാന്‍.

iran

റഷ്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇറാന്റെ സ്വപ്‌നമായിരുന്നു ഇതെന്നും ടീം മാനേജര്‍ കാര്‍ലോസ് ക്വിറോസ് പറഞ്ഞു. കഠിനമായ പരിശ്രമത്തിലൂടെയാണ് റഷ്യയിലെത്താന്‍ കഴിഞ്ഞത്. റഷ്യയില്‍ ലോകത്തിലെ മറ്റു ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ കളിക്കാന്‍ കഴിയുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ ഏറ്റവും മികച്ച ടീമാണ് റഷ്യയിലെത്തിയിരിക്കുന്നത്. സ്വപ്‌നം സാക്ഷാത്കരിക്കുകതന്നെയാണ് തങ്ങളുടെയും ലക്ഷ്യം. കഴിയാവുന്നത്രയും മുന്നോട്ടുപോകും. ഇറാന്റെ ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നതായും മാനേജര്‍ വ്യക്തമാക്കി. അഞ്ചാം തവണയാണ് ഇറാന്‍ ലോകകപ്പില്‍ ഇടം കണ്ടെത്തുന്നത്. മോസ്‌കോയിലെ ലോക്കോമോട്ടീവ് ബക്കോവ്ക്ക ട്രെയിനിങ് സെന്ററില്‍ ടീം പരിശീലനം നടത്തും. ലോകകപ്പിന് മുന്നോടിയായി ജൂണ്‍ 8ന് ലിത്വാനിയയുമായി ടീം സന്നാഹമത്സരം കളിക്കുന്നുണ്ട്.

Story first published: Thursday, June 7, 2018, 9:14 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+