Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഒമാന് മടക്കടിക്കറ്റ്; ഇറാന്‍ ക്വാര്‍ട്ടറില്‍... അവസാന എട്ടില്‍ എതിരാളി ചൈന

അബുദാബി: മികച്ച വിജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ഇറാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഒമാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മൂന്ന് തവണ ചാംപ്യന്‍മാരായ ഇറാന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മല്‍സരത്തിലെ 34ാം മിനിറ്റില്‍ അലിറെസ ജഹാന്‍ബാക്‌സും 40ാം മിനിറ്റില്‍ അഷ്‌കാന്‍ ഡെജാഹുമാണ് ഇറാനു വേണ്ടി ലക്ഷ്യംകണ്ടത്.

iran

മല്‍സരഫലം കാണുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല പോരാട്ടം. മികച്ച പോരാട്ടവീര്യം കാഴ്ചവച്ചാണ് ഇറാനെതിരേ ഒമാന്‍ തോല്‍വി വഴങ്ങിയത്. ക്വാര്‍ട്ടറില്‍ മുന്‍ റണ്ണേഴ്‌സപ്പായ ചൈനയാണ് ഇറാന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ തായ്‌ലാന്‍ഡിനെ 1-2ന് മറികടന്നായിരുന്നു ചൈനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഈ മാസം 24നാണ് ഇറാന്‍-ചൈന പോരാട്ടം അരങ്ങേറുന്നത്.

Story first published: Monday, January 21, 2019, 9:47 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+