Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഇറാന്‍-ഇറാഖ് പോര് ബലാബലം... പ്രതീക്ഷ നിലനിര്‍ത്തി വിയറ്റ്‌നാം

ദുബായ്/അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ ഇറാനും ഇറാഖും തമ്മിലുള്ള ഗ്ലാമര്‍ പോര് സമനിലയില്‍. ഗ്രൂപ്പ് ഡിയിലെ അവസാന അങ്കത്തില്‍ ഇരു ടീമും ഗോള്‍രഹിതമായി പിരിയുകയായിരുന്നു. നേരത്തെ തന്നെ ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇറാനും ഇറാഖിനും കഴിഞ്ഞിരുന്നു.

 iran


മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റ് വീതമാണ് മൂന്ന് തവണ ചാംപ്യന്‍മാരായ ഇറാനും ഒരു തവണ ജേതാക്കളായ ഇറാഖും നേടിയത്. ഗോള്‍ ശരാശരിയില്‍ മുന്‍പന്തിയിലുള്ള ഇറാന്‍ ഗ്രൂപ്പ് ഡി ജേതാക്കളായി മാറുകയും ചെയ്തു. ഗ്രൂപ്പിലെ റണ്ണേഴ്‌സപ്പായാണ് ഇറാഖിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മല്‍സരത്തില്‍ പന്തടക്കത്തിലും ഷോട്ട് ഓണ്‍ ടാര്‍ജറ്റിലും ഇറാഖിനായിരുന്നു നേരിയ മുന്‍തൂക്കം.

അതേസമയം, ഗ്രൂപ്പ് ഡിയിലെ മറ്റൊരു മല്‍സരത്തില്‍ വിയറ്റ്‌നാം 2-0ന് യെമനിനെ തോല്‍പ്പിച്ചു. കോന്‍ഗ് പുയോങ് ഗുയെന്‍ (39ാം മിനിറ്റ്), ഗുയെന്‍ വാന്‍ കുയെറ്റ് (65) എന്നിവരാണ് വിയറ്റ്‌നാമിനു വേണ്ടി വലക്കുലുക്കിയത്. വിജയത്തോടെ വിയറ്റ്‌നാം പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തുകയും ചെയ്തു. മൂന്നു പോയിന്റാണ് വിയറ്റ്‌നാമിനുള്ളത്. എന്നാല്‍, തോല്‍വിയോടെ യെമന്‍ പ്രീക്വാര്‍ട്ടര്‍ റൗണ്ട് കാണാതെ പുറത്തായി.

Story first published: Thursday, January 17, 2019, 9:40 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+