
ഇത് ഫുട്‌ബോളോ അതോ ഗുസ്തിയോ
ഫ്രാന്‍സും ഇക്വഡോറും തമ്മില്‍ നടന്ന കളിക്കിടെയുണ്ടായ സംഭവമാണിത്. ഫ്രാന്‍സിന്റെ ഒളിവര്‍ ഗിറൗഡും ഇക്വഡോറിന്റെ ഫ്രിക്‌സണ്‍ എറാസോയും തമ്മില്‍ കയ്യാങ്കളി

മാറിക്കോ മോനേ...
ഇതും ഫ്രാന്‍സ്-ഇക്വഡോര്‍ മത്സരത്തില്‍ നിന്നാണ്. പൊങ്ങി വരുന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് ഇക്വഡോറിന്റെ വാള്‍ട്ടര്‍ അയോവി. ഹെഡ് ചെയ്യാനെത്തിയ ഫ്രാന്‍സിന്റെ മൂസ്സ സിസോക്കോക്ക് എന്ത് പറ്റിയോ ആവോ...?

എന്നെ പിടിച്ചോണേ....
ഇക്വഡോറിന്റെ വാള്‍ട്ടര്‍ അയോവി ശരിക്കും അപകടകാരിയാണെന്നാണ് തോന്നുന്നത്. അയോവിയും ബാക്കറി സഗ്നയും ഏറ്റമുട്ടിയപ്പോള്‍.

ചവിട്ടല്ലേ പൊന്നേ
അയോവിയും സാഗ്നയും വീണ്ടും ...

ഗോളടിച്ചാലും പണിയാണോ
സ്വിറ്റ്‌സര്‍ലാന്റിന്റെ സ്‌കോറര്‍ ക്‌സെര്‍ദാന്‍ ഷാക്കിരി ഗോളടിച്ചതിന്റെ ആവേശത്തിലാണ്. പക്ഷേ ഷാക്കിരിയുടെ പുറത്ത് കയറിയാണ് ഗോഖന്‍ ഇര്‍ലന്‍ സന്തോഷം പ്രകടിപ്പിച്ചത്.

ഇങ്ങനെ ആഘോഷിക്കല്ലേ... ഞാന്‍ അടിയിലുണ്ടേ
ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം നേടിയതിന്റെ സന്തോഷം ഗ്രീസ് ടീം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു.

വിടില്ല ഞാന്‍
ഇറാന്‍- ബോസ്‌നിയ മത്സരത്തില്‍ നിന്നാണ് ഈ ദൃശ്യം. ബോസ്‌നിയന്‍ താരം സാദ് കൊളാസിനാക്കിനെ പിടിച്ചുവക്കുന്ന അഷ്‌കന്‍ ദേജാഗാ

ഇതാണ് ആരാധന
ഫ്രഞ്ച് ടീമിനോടുള്ള ആരാധന കാണികള്‍ ഇങ്ങനെയണ് പ്രകടിപ്പിച്ചത്.

ആരാണീ സുന്ദരി
ഫ്രാന്‍സും ഇക്വഡോറും തമ്മിലുള്ള മത്സരം നടക്കുമ്പോള്‍ ക്യാമറ പലപ്പോഴും പാഞ്ഞത് ഈ ഇക്വഡോര്‍ സുന്ദരിക്ക് പിറകെയായിരുന്നു.

പേടിപ്പിക്കല്ലേ ചേട്ടാ...
ആരാധന മൂത്താല്‍ ഇതല്ല, ഇതിന്റെ അപ്പുറവും സംഭവിക്കും. ഒരു അര്‍ജന്റീന ഫാന്‍

പോയി മോനേ...മിസ്സ് ആയി
പന്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബോസ്‌നിയന്‍ താരം. പക്ഷേ മിസ് ആയിപ്പോയി


Click it and Unblock the Notifications














