റോം: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഫ്ളോപ്പായി മാറിയ മറ്റൊരു താരത്തെക്കൂടി രക്ഷിച്ച് മുന്‍ ഇറ്റാലിയന്‍ ചാംപ്യന്മാരായ ഇന്റര്മിലാന്. ചിലിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ അലെക്സിസ് സാഞ്ചസിനെയാണ് ഇന്റര്‍ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവരുന്നത്. നേരത്തേ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെ യുനൈറ്റഡില്‍ നിന്നും ഇന്റര്‍ വാങ്ങിയിരുന്നു.
10 മാസത്തെ വായ്പയിലാണ് സാഞ്ചസിനെ യുനൈറ്റഡിനു ഇന്ററിനു കൈമാറുന്നത്. അതിനു ശേഷം വാങ്ങാന്‍ ഇന്റര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. താരത്തിന്റെ കൈമാറ്റം സംബന്ധിച്ചു ഇരുക്ലബ്ബുകളും തമ്മില്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാവുന്നതിനു വേണ്ടി സാഞ്ചസ് അധികം വൈകാതെ ഇറ്റലിയിലെത്തും.
കളിച്ചത് 60 വര്‍ഷം, വിക്കറ്റുകള്‍ 7000ത്തിലധികം !! 85ാം വയസ്സില്‍ കളി നിര്‍ത്തി, ഇതെന്ത് താരം?
കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ചിലിക്കു വേണ്ടി മികച്ച പ്രകടനമാണ് സാഞ്ചസ് നടത്തിയത്. പക്ഷെ ടൂര്‍ണമെന്റിനിടെയേറ്റ പരിക്കിനെ തുടര്‍ന്നു യുനൈറ്റഡിനു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സാഞ്ചസ് കൂടി ടീം വിടുന്നതോടെ യുനൈറ്റഡിനു സ്ട്രൈക്കര്‍മാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മൂന്നു സ്ട്രൈക്കര്‍മാര്‍ മാത്രമേ നിലവില്‍ യുനൈറ്റഡ് സംഘത്തിലുള്ളൂ.