Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയില്‍; ലോകകപ്പില്‍ കുതിക്കുന്ന ബ്രസീലിന് ആശങ്ക

ലോകകപ്പിൽ ബ്രസീലിനു വെല്ലുവിളി | Oneindia Malayalam

മോസ്‌കോ: ഇത്തവണ ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്ന ബ്രസീന് പരിക്ക് വിനയാകുന്നു. ലോകകപ്പിന് മുന്‍പ് മുന്‍നിര താരങ്ങളിലൊരാളായ ഡാനി ആല്‍വസ് പരിക്കേറ്റ് പുറത്തായെങ്കില്‍ ലോകകപ്പിനിടെയും കളിക്കാരുടെ പരിക്ക് ടീമിന് തലവേദനയാകുകയാണ്. ഏറ്റവും ഒടുവില്‍ പ്രതിരോധനിരതാരം മാഴ്‌സലോയുടെ പരിക്കാണ് ബ്രലീസിന് ആശങ്കയുണ്ടാക്കുന്നത്.

പുറംവേദനയെ തുടര്‍ന്ന് മാഴ്‌സലോ സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിനിടെ മടങ്ങയിരുന്നു. റെനാറ്റോ അഗസ്‌റ്റോ, ഫ്രെഡ്, ഡാനിലോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ക്കും പരിക്കാണ്. കളിക്കാരുടെ പരിക്ക് ഗുരുതരമല്ലെന്ന് ടീം ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രീക്വാര്‍ട്ടര്‍ ആരംഭിക്കാനിരിക്കെ ടീമിന് തിരിച്ചടിയാകുമോ ഇതെന്ന ഭയം പരിശീലകനുണ്ട്.

brazil

കോസ്റ്റാറിക്കകയ്‌ക്കെതിരെ തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഡഗ്ലസ് കോസ്റ്റയ്ക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടീമിന്റെ പരിശീലനമുറകളാണ് കളിക്കാരുടെ പരിക്കിന് കാരണമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ടീം ഡോക്ടര്‍ പരിശീലകനോട് സംസാരിക്കുകയും ചെയ്തിരുന്നു.

മെക്‌സിക്കോയ്‌ക്കെതിരെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ ഏതൊക്കെ താരങ്ങളെ ഒഴിവാക്കുമെന്ന് വ്യക്തമല്ല. മാഴ്‌സലോ തിരിച്ചെത്തുമെന്ന് താരം അറിയിച്ചിട്ടുണ്ട്. അതേസമയം, കോസ്റ്റയും, ഡാനിലോയും തിരിച്ചുവരുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഏറെക്കാലം പരിക്കിന്റെ പിടിയിലായ നെയ്മര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസകരമാണ്.

Story first published: Saturday, June 30, 2018, 12:20 [IST]
Other articles published on Jun 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+