Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു തിരിച്ചടി.... ജോര്‍ദാനെതിരേ സുനില്‍ ഛേത്രിയില്ല!! സൂപ്പര്‍ താരം ടീമിന് പുറത്ത്

ദില്ലി: ഈ മാസം 17ന് ജോര്‍ദാനെതിരേ സൗഹൃദ ഫുട്‌ബോള്‍ മല്‍സരം കളിക്കാനൊരുങ്ങുന്ന ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി.ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിക്കു പരിക്കു മൂലം ഈ മല്‍സരത്തില്‍ കളിക്കാനാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഐഎസ്എല്ലില്‍ തന്റെ ക്ലബ്ബായ ബെംഗളൂരു എഫ്‌സിക്കായി കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കണംകാലിനു പരിക്കുപറ്റിയത്. 17ന് അമ്മാനിലാണ് ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ പോരാട്ടം അരങ്ങേറുന്നത്.

1

നവംബര്‍ അഞ്ചിനു കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ബെംഗളൂരു 2-1ന് ജയിച്ച കളിക്കിനിടെയാണ് 34 കാരനായ ഛേത്രിക്കു പരിക്കേല്‍ക്കുന്നത്. ഈ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനും ഡിഫന്‍ഡററുമായ സന്ദേഷ് ജിങ്കന്റെ ടാക്ലിങിലാണ് ഛേത്രിക്കു പരിക്കുപറ്റിയത്. മല്‍സരത്തില്‍ താരം ഗോള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീടാണ് പരിക്ക് അലട്ടാന്‍ തുടങ്ങിയത്.

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ മല്‍സരത്തിന് മൂന്നു ദിവസം മുമ്പാണ് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ജോര്‍ദാനെതിരായ കളിക്കുള്ള 30 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. ടീമില്‍ ഛേത്രിയെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത പരിക്ക് താരത്തിനു തിരിച്ചടിയാവുകയായിരുന്നു. നിലവില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ച താരം കൂടിയാണ് ഛേത്രി. 103 മല്‍സരങ്ങളില്‍ സ്‌ട്രൈക്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കഴിഞ്ഞു.

Story first published: Monday, November 12, 2018, 10:54 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+