Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയെ തീര്‍ത്തു, ഇനി ഫ്രഞ്ച് ചാലഞ്ച്!! ലോക ചാംപ്യന്‍മാരെ വീഴ്ത്താന്‍ യുവ ഇന്ത്യ

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് ബെസ്റ്റ് ടൈമാണ്. ഇന്ത്യന്‍ യുവ, കൗമാര ടീമുകള്‍ വിദേശ ടൂര്‍ണമെന്റുകളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ ലാറ്റിന്‍ രാജാക്കന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി ഇന്ത്യന്‍ യുവനിര ചരിത്രം കുറിച്ചിരുന്നു. മറ്റൊരു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ടീം ഏഷ്യന്‍ ജേതാക്കളായ ഇറാഖിനെയും കൊമ്പുകുത്തിച്ചിരുന്നു.

അര്‍ജന്റീനയെ തറപറ്റിച്ച അണ്ടര്‍ 20 ടീം വീണ്ടുമൊരു ടൂര്‍ണമെന്റിന് കച്ചമുറുക്കുകയാണ്. ഇത്തവണ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് അടക്കമുള്ള വമ്പന്‍മാരുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

യൂറോപ്യന്‍ ടീമുകള്‍

യൂറോപ്യന്‍ ടീമുകള്‍

ഇന്ത്യയെക്കൂടാതെ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന മറ്റു മൂന്നു ടീമുകളും യൂറോപ്പില്‍ നിന്നുള്ളവരാണ്. ഇവരില്‍ നിലവിലെ വിശ്വവിജയികളായ ഫ്രാന്‍സിന്റെ യുവ നിരയുമായുള്ള ഇന്ത്യയുടെ പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്.
ഫ്രാന്‍സിനെക്കൂടാതെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയാണ് ഇന്ത്യയെ കാത്തിരിക്കുന്ന മറ്റൊരു വമ്പന്‍മാര്‍. സ്ലൊവേനിയയാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്ന മൂന്നാമത്തെ ടീം.

എംബാപ്പെയില്ല

എംബാപ്പെയില്ല

റഷ്യന്‍ ലോകകപ്പിലൂടെ സെന്‍സേഷനായി മാറിയ താരമാണ് ഫ്രഞ്ച് യുവ താരം കിലിയന്‍ എംബാപ്പെ. 19കാരനായ എംബാപ്പെ പക്ഷെ ഇന്ത്യക്കെതിരായ ടൂര്‍ണമെന്റില്‍ ഫ്രഞ്ച് അണ്ടര്‍ 20 ടീമിനായി കളിക്കില്ല. എംബാപ്പെയില്ലെങ്കിലും മികച്ച യുവതാരങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സിന് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. പുതിയ താരോദയങ്ങളെ തന്നെ ഈ ടൂര്‍ണമെന്റില്‍ കാണാനായേക്കും.

പലതും പഠിക്കാനുള്ള അവസരം

പലതും പഠിക്കാനുള്ള അവസരം

ക്രൊയേഷ്യയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ മല്‍സരഫലത്തെക്കുറിച്ച് ആശങ്കയില്ലെന്ന് എഐഎഫ്എഫ് ഡയറക്ടര്‍ അഭിഷേക് യാദവ് വ്യക്തമാക്കി. ലോക ഫുട്‌ബോളിലെ വമ്പന്‍ ടീമുകളുമായി ഏറ്റുമുട്ടുമ്പോഴാണ് പലതും പഠിക്കാന്‍ കഴിയുക. ടീമിന്റെ കരുത്തും പോരായ്മകളുമെല്ലാം തിരിച്ചറിയാന്‍ ഇത്തരം വലിയ ടൂര്‍ണമെന്റുകള്‍ സഹായിക്കുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ചരിത്രവിജയത്തിന്റെ ഹൈലൈറ്റ്‌സ്‌

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം കളിയില്‍ 2-1നാണ് ഇന്ത്യ ജയിച്ചത്‌

Story first published: Wednesday, August 8, 2018, 16:06 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+