Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുത്തുകാട്ടി വീണ്ടും ഇന്ത്യന്‍ കൗമാരം... അര്‍ജന്റീന, ഇറാഖ്, ഇപ്പോള്‍ യെമനും!! തരിപ്പണമാക്കി

അമ്മാന്‍ (ജോര്‍ദാന്‍): ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിഫ ലോകകപ്പില്‍ കളിക്കുന്ന കാലം അധികം അകലെയല്ലെന്ന് തെളിയിച്ച് ജൂനിയര്‍ ടീമുകളുടെ പടയോട്ടം തുടരുകയാണ്. അണ്ടര്‍ 16, 20 ടീമുകളാണ് തകര്‍പ്പന്‍ ജയങ്ങളുമായി ആരാധകരെ അമ്പരപ്പിക്കുന്നത്. അണ്ടര്‍ 20 ടീം ലാറ്റിന്‍ പവര്‍ഹൗസുകളായ അര്‍ജന്റീനയെ ദിവസങ്ങള്‍ക്കു മുമ്പ് തറപറ്റിച്ചിരുന്നു. അണ്ടര്‍ 16 ടീം ഏഷ്യന്‍ ചാംപ്യന്‍മാരായ ഇറാഖിനെയും വീഴ്ത്തിയിരുന്നു. ഇപ്പോള്‍ ഇതേ ടീം മറ്റൊരു മികച്ച ജയം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ജോര്‍ദാനില്‍ നടക്കുന്ന വാഫ് അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യ യെമനെ കെട്ടുകെട്ടിച്ചത്. അഞ്ചു രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

 മിന്നും ജയം

മിന്നും ജയം

യെമനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചുണക്കുട്ടുകള്‍ തകര്‍ത്തെറിഞ്ഞത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഹര്‍പ്രീത് സിങ് (37ാം മിനിറ്റ്), റിഡ്‌ഗെ ഡെമെല്ലോ (47), രോഹിത് ദാനു (48) എന്നിവരാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.
കൡയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.

ഒരേയൊരു തോല്‍വി മാത്രം

ഒരേയൊരു തോല്‍വി മാത്രം

മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നാലു കളികളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. മൂന്നു കളികളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ജപ്പാനെതിരേയായിരുന്നു ഇന്ത്യയുടെ ഏക തോല്‍വി.
ജോര്‍ദാനെ 4-0ന് തകര്‍ത്ത് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ ഇറാഖിനെ 1-0നു വീഴ്ത്തി. ജപ്പാനോട് ഇന്ത്യ 1-2നു പൊരുതിവീഴുകയായിരുന്നു.

 അഭിമാനമെന്ന് കോച്ച്

അഭിമാനമെന്ന് കോച്ച്

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നു കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസ് പറഞ്ഞു. ഉജ്ജ്വല പ്രകടനമാണ് ടീം കാഴ്ചവച്ചത്. തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ലഭിച്ച അവസരമായാണ് ഈ ടൂര്‍ണമെന്റിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേഷ്യയില്‍ നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

Story first published: Wednesday, August 8, 2018, 12:03 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+