Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ കുട്ടിപ്പട പൊരുതി വീണു... തായ്‌ലാന്‍ഡിനോട് കീഴടങ്ങിയത് 1-2ന്

1

ബാങ്കോക്ക്: ഇന്ത്യയുടെ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമിന് സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ തോല്‍വി. ബാങ്കോക്കില്‍ നടന്ന കളിയില്‍ തായ്‌ലാന്‍ഡിനോട് ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പൊരുതി വീഴുകയായിരുന്നു. 1-0ന്റ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ പരാജയത്തിലേക്കു വീണത്. 18ാം മിനിറ്റില്‍ വിക്രംപ്രതാപ് സിങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഗിവ്‌സണിന്റെ മനോഹരമായ ത്രൂബോളില്‍ നിന്നായിരുന്നു ഓഫ്‌സൈ് കെണി പൊട്ടിച്ച വിക്രം വലകുലുക്കിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ തായ്‌ലാന്‍ഡ് കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. അവരുടെ രണ്ടു ഗോളും രണ്ടാംപകുതിയിലായിരുന്നു. മല്‍സരം 1-1നു സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് 89ാം മിനിറ്റില്‍ തായ്‌ലാന്‍ഡിന്റെ വിജയഗോള്‍ പിറന്നത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങി തായ്‌ലാന്‍ഡിനോട് ഇന്ത്യ മുട്ടുമടക്കുന്നത്. ഈ മാസമാദ്യം ചൈനയില്‍ നടന്ന മല്‍സരത്തില്‍ തായ്‌ലന്‍ഡിനോട് ഇന്ത്യ 1-3നു പരാജയപ്പെട്ടിരുന്നു. അന്നും അവസാന മിനിറ്റുകളിലാണ് ഇന്ത്യ രണ്ടു ഗോളുകള്‍ വഴങ്ങിയത്.

Story first published: Saturday, July 21, 2018, 13:24 [IST]
Other articles published on Jul 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+