Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് കപ്പ് എട്ടാം തവണയും ഇന്ത്യക്ക്, നേപ്പാളിനെ തകര്‍ത്തു

1

മാലെ: സാഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തിയാണ് ഇന്ത്യ തങ്ങളുടെ എട്ടാമത്തെ സാഫ് കപ്പില്‍ മുത്തമിട്ടത്. ഇന്ത്യയുടെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. സുനില്‍ ഛേത്രി (49ാം മിനിറ്റ്), സുരേഷ് സിങ് വാംഗാം (50), മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് (90+1) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീടധാരണം. അഞ്ചു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനലിലേക്കു മുന്നേറുകയായിരുന്നു. രണ്ടു വീതം ജയവും സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എട്ടു പോയിന്റാണ് ഇന്ത്യക്കു ലഭിച്ചത്. നാലു കളില്‍ രണ്ടു ജയവും ഓരോ സമനിലയും തോല്‍വിയുമടക്കം ഏഴു പോയിന്റോടെ നേപ്പാള്‍ രണ്ടാംസ്ഥാനക്കാരായി കലാശപ്പോരിന് അര്‍ഹത നേടുകയായിരുന്നു.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ സാഫ് കപ്പ് തിരിച്ചുപിടിച്ചിരിക്കുന്നത്. 2015ലായിരുന്നു ഇന്ത്യയുടെ അവസാനത്തെ കിരീടവിജയം. ഒടുവില്‍ ആറു വര്‍ഷത്തിനു ശേഷം ഇന്ത്യ വീണ്ടും ജേതാക്കളായിരിക്കുകയാണ്. 1993, 1997, 1999, 2005, 2009, 2011 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ മറ്റു ട്രോഫികള്‍.

നേപ്പാളിനെതിരായ ഫൈനലിലുനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. നാലാം മനിറ്റില്‍ നേപ്പാള്‍ ഗോള്‍കീപ്പര്‍ കിരണ്‍ ലിംബുവിന്റെ ഡബിള്‍ സേവ് ഇന്ത്യക്കു ലീഡ് നിഷേധിച്ചു. യാസിറിന്റെയും ഥാപ്പയുടെയും ഗോള്‍ ശ്രമങ്ങളായിരുന്നു അദ്ദേഹം വിഫലമാക്കിയത്. തുടര്‍ന്നും അഗ്രസീവ് ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ നേപ്പാളിനെ സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ഗോള്‍ മാത്രം ഇന്ത്യക്കു നേടാനായില്ല.

രണ്ടാം പകുതിയാരംഭിച്ച് നാലു മിനിറ്റിനകം ഛേത്രി ഇന്ത്യയുടെ അക്കൗണ്ട് തുറന്നു. കോട്ടലിന്റെ ക്രോസ് ഛേത്രി ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ സുരേഷ് ഇന്ത്യയുടെ ലീഡുയര്‍ത്തി. ബോക്‌സിനുള്ളില്‍ നിന്നും സുരേഷ് തൊടുത്ത ഷോട്ട് ചെറിയ ഡിഫ്‌ളക്ഷനു ശേഷം വലയില്‍ കയറുമ്പോള്‍ ഗോളി നിസ്സഹായനായിരുന്നു. തുടര്‍ന്ന് ഒരുപാട് അവസരങ്ങള്‍ ഇന്ത്യക്കു ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ ഇഞ്ചുറിടൈമില്‍ സഹല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മനോഹരമായ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. ഇടതു മൂലയില്‍ നിന്നു ലഭിച്ച ബോളുമായി നേപ്പാള്‍ പ്രതിരോധത്തെ കീറിമുറിച്ച് ബോക്‌സിനുള്ളിലേക്കു നുഴഞ്ഞുകയറിയ സഹല്‍ ഗോളിയെയും വെട്ടിച്ച് വലകുലുക്കുകയായിരുന്നു.

Story first published: Saturday, October 16, 2021, 23:14 [IST]
Other articles published on Oct 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+