Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഇന്ത്യയുണ്ടാവും പ്രീക്വാര്‍ട്ടറില്‍... ഉറപ്പ് നല്‍കി വീണ്ടും കോണ്‍സ്റ്റന്റൈന്‍

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തീര്‍ച്ചയായും ഇന്ത്യയുണ്ടാവുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കി. ഇന്നു രാത്രി നടക്കുന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ബഹ്‌റൈനെ നേരിടാനൊരുങ്ങുകയാണ് നീലക്കടുവകള്‍. ജയിച്ചാല്‍ ഇന്ത്യക്കു നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനമുറപ്പിക്കാം.

1

ഇന്ത്യ ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട് റൗണ്ടിലെത്തുമെന്ന് നേരത്തേ തന്നെ താന്‍ പറഞ്ഞിരുന്നതാണെന്നും ഇപ്പോഴും അതേ വിശ്വാസത്തില്‍ തന്നെയാണ് താനെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. നാലു പോയിന്റുമായി ആതിഥേയരായ യുഎയാണ് ഗ്രൂപ്പ് എയില്‍ തലപ്പത്തുള്ളത്. മൂന്നു പോയിന്റ് വീതം നേടി ഇന്ത്യയും തായ്‌ലാന്‍ഡുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

ബഹ്‌റൈനെ തോല്‍പ്പിച്ചാല്‍ മറ്റു മല്‍സരങ്ങള്‍ക്കായി ഇന്ത്യക്കു കാത്തിരിക്കേണ്ടതില്ല. അതു കൊണ്ടു തന്നെ ജയം ലക്ഷ്യമിട്ടാണ് ബഹ്‌റൈനെതിരേ ഇറങ്ങുന്നത്. ഇതു ജീവന്‍മരണ പോരാട്ടമാണെന്ന് പറഞ്ഞാല്‍ കുറച്ചു നാടകീയമായി പോവുമെന്നും കോണ്‍സ്‌റ്റൈന്‍ വിശദമാക്കി. മികച്ച പ്രതിരോധനിരയുള്ള ടീമാണ് ബഹ്‌റൈന്‍. മല്‍സരം അത്ര എളുപ്പമാവില്ല. എന്നാല്‍ ശക്തരായ എതിരാളികള്‍ക്കെതിരേ ഗോള്‍ നേടാന്‍ കഴിയുമെന്നു ഇന്ത്യ നേരത്തേ തെളിയിച്ചു കഴിഞ്ഞതാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 14, 2019, 15:17 [IST]
Other articles published on Jan 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+