Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ വഴിയില്‍ തിരിച്ചെത്തി ചെന്നൈ

ചെന്നൈ: ചെന്നൈയിന്‍ എഫ് സിക്ക് ഐഎസ്എല്ലില്‍ മൂന്നാം ജയം. ഹോം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈ, പൂനെ സിറ്റിയെ തോല്‍പ്പിച്ചത്. 34-ാം മിനിറ്റില്‍ മെന്‍ഡിയും 48ാം മിനിറ്റില്‍ മെന്‍ഡോസയുമാണ് ചെന്നെയ്ക്കുവേണ്ടി വലകുലുക്കിയത്. ഈ ഗോളോടെ മെന്‍ഡോസ ആറ് ഗോളുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗോള്‍വേട്ടയില്‍ മുന്നിലെത്തി.

പൂനെയ്ക്കായി മറുപടി ഗോള്‍ 75-ാം മിനിറ്റില്‍ ഉച്ചെ നേടി. ജയത്തോടെ ചെന്നൈ ഒന്‍പതു പോയിന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. പരാജയം നേരിട്ട പൂനെ രണ്ടാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.

isl

ഇടതു വശത്തുനിന്ന് ലഭിച്ച ത്രോ മെന്‍ഡി മനോഹരമായി ഹെഡ്ഡുചെയ്ത് വലയിലാക്കി. പൂന്നെ മിഡ്ഫീല്‍ഡ് വരുത്തിയ പിഴവാണ് ചെന്നൈയ്ക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്. പന്ത് ലഭിച്ച എലാനോ അത് മെന്‍ഡോസയ്ക്ക് മറിച്ചു നല്‍കി ഡിഫന്‍ഡറെ മറികടന്ന് അതിവിദഗ്ദമായി തന്നെ വലയിലാക്കി.

75-ാം മിനിറ്റില്‍ ചെന്നൈ ഗോള്‍ പോസ്റ്റില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് പൂനെ ആശ്വാസ ഗോള്‍ നേടിയത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ നിന്നും ആറു മാറ്റങ്ങളുമായാണ് ചെന്നൈ കോച്ച് മാര്‍ക്ക് മറ്റരാസി ടീമിനെ കളത്തിലിറക്കിയത്. അത് ഫലം കാണുകയും ചെയ്തു.

Story first published: Sunday, October 25, 2015, 12:29 [IST]
Other articles published on Oct 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+