ചെന്നൈ:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മാമാങ്കത്തിന് ശനിയാഴ്ച ചെന്നൈയില്‍ തുടക്കം. അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
വൈകിട്ട് ഏഴിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ റണ്ണര്‍ അപ്പ് ആയിരുന്നു സച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ടീം കളിയ്ക്കാനിറങ്ങുന്നത്.

താര സമ്പന്നമായ ഉദ്ഘാടന ചടങ്ങുകളാണ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചന്‍, എആര്‍ റഹ്മാന്‍ തുടങ്ങീ വലിയ ബോളീവുഡ് താരങ്ങളുടെ പരിപാടികളോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.
രണ്ടരമാസക്കാലം നീണ്ടുനില്‍ക്കുന്ന കാല്‍പന്തു കളിയുടെ പൂരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സ്റ്റാര്‍ സ്‌പോര്‍ട്ടസ് ചാനലിലാണ് കളിയുടെ തത്സമയ സംപ്രേക്ഷണം.