വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഗോവയെ വീഴ്ത്തി മുബൈ

By Athul

മുബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ്സി ഗോവയെ അവസാന സ്ഥാനക്കാരായ മുബൈ സിറ്റി അട്ടിമറിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മുബൈയുടെ ജയം. 33-ാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ മുബൈ 48-ാം മിനിറ്റില്‍ ഫ്രെഡ്രിക് പിക്യോന്നെയുടെ ഹെഡ്ഡര്‍ പട്ടിക തികച്ചു.

പെനാല്‍റ്റി ബോക്‌സില്‍ ഗോവന്‍ പ്രതിരോധനിരക്കാന്‍ രാജു ഗെയ്ക്‌വാദ്, ഫ്രെഡ്രിക് പിക്യോന്നെ വീഴ്ത്തിയതിനു മുബൈയ്ക്കു പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി എടുത്ത സുനില്‍ ഛേത്രി മുബൈയ്ക്ക് ആദ്യഗോളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്റെ മൂന്നാം ഗോളും കണ്ടെത്തി.

isl

രണ്ടാം പകുതിയില്‍ ഗോവ ഉണര്‍ന്നു കളിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നിരന്തരമുള്ള മുബൈ മുന്നേറ്റത്തിന്റെ ഫലമായാണ് രണ്ടാം ഗോള്‍ വന്നത്. നോര്‍ദെയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കം. നോര്‍ദെ ഉയര്‍ത്തി നല്‍കിയ പന്ത് അഗ്വിലേറെ ഗോവന്‍ ബോക്‌സിലേക്ക് മറിച്ചു. കാത്തുനിന്ന പിക്യോന്നെ പന്ത് വലയിലാക്കി.

രണ്ട് ഗോളിന് പിന്നിലായതോടെ ഗോവ ഗോള്‍ മടക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുബൈ പ്രതിരോധം പാറപോലെ ഉറച്ചു നിന്നു. പ്രതിരോധത്തെ മറികടന്നു വന്ന ഗോവന്‍ മുന്നേറ്റത്തെ മുബൈ ഗോളി സുബ്രതോ പാല്‍ സമര്‍ദ്ധമായി തടഞ്ഞു.

ഈ സീസണിലെ രണ്ടാം ജയത്തോടെ, അഞ്ചു കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള മുബൈ എട്ടാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തേക്കുയര്‍ന്നു. അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ആറ് കളികളില്‍ നിന്നും പത്ത് പോയിന്റുള്ള ഗോവ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Story first published: Monday, October 26, 2015, 10:47 [IST]
Other articles published on Oct 26, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X