കൊച്ചിയില്‍ ഗോള്‍ക്ഷാമം... ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു, തുടക്കം പാളി മഞ്ഞപ്പട
കൊച്ചി: ഇളകിമറഞ്ഞ മഞ്ഞക്കുപ്പായക്കാരുടെ ആര്‍പ്പുവിളികളും കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രചോദിപ്പിച്ചില്ല. ഫലമാവട്ടെ ഐഎസ്‌എല്ലിലെ ഉദ്‌ഘാട മല്‍സരത്തില്‍ നിരാശജനകമായ സമനില. നിലവില്‍ ചാംപ്യമാരായ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്‌സും ഗോളടിക്കാനാവാതെ പോയിന്റ് പങ്കിടുകയായിരുന്നു.
സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്, മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായ ഇയാന്‍ ഹ്യൂം, മലയാളി സ്‌ട്രൈക്കര്‍ സികെ വിനീത് എന്നിവരടക്കം ശക്തമായ ടീമിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് അണിനിരത്തിയത്. പക്ഷെ കളിക്കളത്തില്‍ ബ്ലാസ്റ്റേഴ്‌സ് വെറും ആള്‍ക്കൂട്ടമായി മാറി. പ്രതീക്ഷ നല്‍കിയ വളരെ കുറച്ചു നീക്കങ്ങള്‍ മാത്രമേ മഞ്ഞപ്പടയുടെ ഭാഗത്തു നിന്നുണ്ടായുള്ളൂ.
കൊല്‍ത്തത്ത നിരയില്‍ എടുത്തുപറയത്തക്ക സൂപ്പര്‍ താരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാല്‍ കളിക്കളത്തില്‍ മികച്ചു നിന്നത് കൊല്‍ക്കത്തയായിരുന്നു. ഫുട്‌ബോളിനെ എന്തുകൊണ്ടാണ് ടീം ഗെയിമെന്നു വിശേഷിപ്പിക്കുന്നത് എന്നു കൊല്‍ക്കത്ത കാണിച്ചുതന്നു. ബെര്‍ബറ്റോവ് അടക്കമുള്ള ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം പലപ്പോഴും കാഴ്‌ചക്കാരായി നിന്നപ്പോള്‍ കൊല്‍ക്കത്ത ഇരുവിങുകളിലൂടെയും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ചു. പന്ത് കൂടുതല്‍ സമയവും ബ്ലാസ്റ്റേഴ്‌സിന്റെ ഹാഫില്‍ തന്നെയായിരുന്നു. മിനിറ്റുകളോളം പന്ത് ടച്ച് പോലും ചെയ്യാനാവാതെ ബെര്‍ബറ്റോവ് ഉഴറിനടന്നത് ദയനീയ കാഴ്‌ചയായി മാറി.

അറ്റാക്കില്ല, കൗണ്ടര്‍ അറ്റാക്ക് മാത്രം
കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങളെ പ്രതിരോധിച്ചു നിന്ന് പന്ത് ലഭിച്ചാല്‍ കൗണ്ടര്‍ അറ്റാക്ക് നടത്തുകയെന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചത്. മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചു കളിക്കുമെന്ന് നേരത്തേ കോച്ച് റെനെ മ്യൂളെന്‍സ്‌റ്റീന്‍ വ്യക്തമാക്കിയിരുന്നെങ്കിലും കളിക്കളത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇത് നടപ്പാക്കാന്‍ സാധിച്ചില്ല. കുറിയ പാസുകളിലൂടെ കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. 13ാം മിനിറ്റില്‍ കൊല്‍ക്കത്ത മുന്നിലെത്തേണ്ടതായിരുന്നു. ബോക്‌സിനുള്ളില്‍ വച്ച് 19 കാരനായ ഹിതേഷ് ശര്‍മ തൊടുത്ത ക്ലോസ്‌റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ പോള്‍ റച്ചൂക്ക ഡൈവ് ചെയ്‌ത് നിഷ്‌ഫലമാക്കുകയായിരുന്നു.

അവസാന മിനിറ്റുകളില്‍ ചില നീക്കങ്ങള്‍
ആദ്യപകുതിയുടെ അവസാനമിനിറ്റുകളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നു ചില മികച്ച നീക്കങ്ങളുണ്ടായത്. എന്നാല്‍ കൊല്‍ക്കത്ത ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഒരു ഷോട്ട് പോലും മഞ്ഞപ്പടയുടെ ഭാഗത്തു നിന്നുണ്ടായില്ല. കളിയിലുടനീളം കൊല്‍ക്കത്ത നിറഞ്ഞുകളിച്ചതോടെ പലപ്പോഴും സ്‌്‌റ്റേഡിയം നിശബ്ധമായി.

ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോളവസരം
ആദ്യപകുതിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഇറങ്ങിയത്. 50ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഏക തുറന്ന ഗോളവസരം. ഡിഫന്‍ഡറെ വെട്ടിയൊഴിച്ച് വിനീത് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് കൊല്‍ക്കത്ത ഗോളി ദേബ്‌ജിത്ത് മജുംദാര്‍ കുത്തിയകറ്റിയപ്പോള്‍ ഒരു നിമിഷം സ്‌റ്റേഡിയം നിശ്ചലമായി.

ഹ്യൂമിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ്
60ാം മിനിറ്റില്‍ ഹ്യൂമിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌്‌സ് 20 കാരനായ മറ്റൊരു വിദേശ താരം മാര്‍ക്ക് സിഫ്‌നിയോസിനെ കളത്തിലിറക്കി. മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഹ്യൂമിനെ കോച്ച് ഇടയ്‌ക്കു പിന്‍വലിച്ചത് ഏവരെയും ശരിക്കും ഞെട്ടിച്ചു. കോച്ചിന്റെ തീരുമാനത്തില്‍ ഹ്യൂം അസംതൃപ്‌തനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തം.
കൊല്‍ക്കത്ത തന്നെ തുടര്‍ന്നും കളിയില്‍ മേധാവിത്വം പുലര്‍ത്തി. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം അവര്‍ മഞ്ഞപ്പടയെ പിന്നിലാക്കി.

ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ച് ഗോള്‍ പോസ്‌റ്റ്
70ാം മിനിറ്റില്‍ കൊല്‍ക്കത്ത 1-0ന് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍ പോസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷയ്‌്‌ക്കെത്തി. ബോക്‌സിനു പുറത്തു നിന്നു സെക്വീഞ്ഞോ തൊടുത്ത വലംകാല്‍ ഷോട്ട് തടുക്കാന്‍ ഗോളി ഡൈവ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഗോളിയെ മറികടന്ന പന്ത് വലയിലേക്ക് കയറുമെന്ന് ആരാധകര്‍ ഭയന്നെങ്കിലും ഇടതു പോസ്റ്റില്‍തട്ടി തെറിച്ചതോടെ ബ്ലാസ്‌റ്റേഴ്‌്‌സ് ആരാധകര്‍ക്കു ആശ്വാസമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications