ജയിക്കാനുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
പുണെ: ചൊവ്വാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് പുണെ സിറ്റിയെ അവരുടെ മണ്ണില്‍ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഇനി ഒരു തോല്‍വി ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതയെ ബാധിക്കും. കഴിഞ്ഞ വര്‍ഷം തോല്‍വിയോടെ തുടങ്ങി ഫോമിലേക്കുയര്‍ന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ജയത്തോടെ തുടങ്ങി പിന്നീട് തോല്‍വികള്‍ ഏറ്റുവാങ്ങുകയായിരുന്നു.
ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ 3-1 ന് തകര്‍ത്ത ബ്ലാസ്റ്റേഴ്‌സിന് പിന്നീടുള്ള നാലുകളില്‍ ജയിക്കാനായില്ല. മുബൈ സിറ്റിയോട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും ഡല്‍ഹി ഡയ്നാമോസിനോടും എഫ്‌സി ഗോവയോടും തോറ്റു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ചില കളിക്കാര്‍ വരുത്തിയ പിഴവുകളാണ് തോല്‍വിക്കു കാരണമായത്. ടീമിന്റെ മൊത്തം പ്രകടനത്തില്‍ തൃപ്തനാണ്. അതുകൊണ്ടു തന്നെ ഗെയിംപ്ലാനില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ പറഞ്ഞു.
എന്നാല്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയത്തോടെ ഒന്‍പതു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പുണെ. കഴിഞ്ഞ തവണത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്തവണ പുണെ ടീം. മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നുണ്ടവര്‍. മികച്ച മുന്നേറ്റ നിരയും മധ്യനിരയുമാണ് പുണെയുടെ ശക്തി.
ബ്ലാസ്റ്റേഴ്‌സ് ടീം കടലാസില്‍ ശക്തരാണെങ്കിലും കളിക്കളത്തിലെ പ്രകടനം അത്രമികച്ചതല്ല. ഗോളടിക്കാന്‍ ആകുന്നില്ല എന്നത് ടീമിന് തലവേദന തന്നെയാണ്. മുമ്പ് ഏറ്റുമുട്ടിയ രണ്ടു കളികളിലും വിജയം ബ്ലാസ്റ്റേഴ്‌സിനെപ്പമായിരുന്നു എന്നത് മാത്രമാണ് അവര്‍ക്ക് ആശ്വാസം നല്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications