Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളം ഇറങ്ങുന്നു

ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചരിത്രം കുറിക്കാന്‍ കേരളം ടീം ഒക്ടോബര്‍ 13 ന് ഇറങ്ങും. 13 എന്ന നമ്പര്‍ ദൗര്‍ഭാഗ്യത്തിന്റെ ചിഹ്നമായിട്ടാണ് വിലയിരുത്തപ്പെടുന്നതെങ്കിലും സച്ചിന്റെ ചിറകേറി കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കുറിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. ഒക്ടോബര്‍ 13 തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഗുവാഹട്ടിയിലെ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

Kerala Blasters

ഡേവിഡ് ജെയിംസ് ആണ് കേരള ടീമിന്റെ പരിശീലകനും മാര്‍ക്വി താരവും. മികച്ച ആത്മവിശ്വാസത്തിലാണ് ടീം ഉള്ളത്. എന്നാല്‍ സൂപ്പര്‍ താരവും സ്റ്റാര്‍ സ്‌ട്രൈക്കറും ആയ മൈക്കല്‍ ചോപ്ര പരിക്കിന്റെ പിടിയിലാണ് എന്നതാണ് സ്‌ട്രൈക്കേഴ്‌സിനെ വലക്കുന്ന പ്രശ്‌നം.

തൃശൂരിലും ഗോവയിലും ആയിട്ടായിരുന്നു കേരള ടീമിന്റെ പരിശീലന സെഷനുകള്‍ നടന്നത്. ഈ രണ്ട് സ്ഥലങ്ങളിലേയും കാലാവസ്ഥയില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് ഗുവാഹട്ടിയിലെ കാലാവസ്ഥ. ഇതും ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന് സംശയിക്കുന്നുണ്ട്.

ഇംഗ്ലണ്ട് താരമായ മൈക്കല്‍ ചോപ്ര ഇന്ത്യന്‍ വംശജനാണ്. ടീം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ് ചോപ്ര. എന്നാല്‍ ആദ്യമത്സരത്തില്‍ ചോപ്രക്ക് ബൂട്ടണിയാന്‍ ആകുമോ എന്ന ആശങ്ക മാറിയിട്ടില്ല. മലയാളികള്‍ ആരെങ്കിലും ടീമില്‍ ഉണ്ടാകുമോ എന്നതിലും വ്യക്തതയില്ല. മലയാളി താരം സുശാന്ത് മാത്യു പതിനൊന്നംഗ ടീമില്‍ ഇടം കണ്ടെത്തിയേക്കുമെന്നാണ് പ്രതീക്ഷ.

Story first published: Monday, February 19, 2018, 16:42 [IST]
Other articles published on Feb 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+