വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സെമി പ്രതീക്ഷ അസ്തമിച്ച് ബ്ലാസ്‌റ്റേഴ്‌സ്, കൊല്‍ക്കത്തയോട് തോറ്റത് 3-2 ന്

By Athul

കൊച്ചി: മുന്നോട്ടുള്ള പ്രയാണത്തിന് ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ലായിരുന്ന ബ്ലാസ്റ്റേഴ്‌സിന് സ്വന്തം കാണികള്‍ക്കു മുമ്പില്‍ തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊല്‍ക്കത്തയുടെ ജയം.

പോയിന്റ് പട്ടികയില്‍ പിന്നിലായിരുന്ന ഇരു ടീമുകള്‍ക്കും ജയം മാത്രമായിരുന്നു ലക്ഷ്യം. മത്സരം ആരംഭിച്ചതു മുതല്‍ ആക്രമിച്ചു കളിച്ചത് കൊല്‍ക്കത്തയായിരുന്നു. 29-ാം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്കായി മോഹന്‍ രാജ് വലകുലുക്കിയതോടെ കേരളം ഉണര്‍ന്നു. 42-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആന്റോണി ജര്‍മ്മന്‍ ഗോളാക്കിയതോടെ കേരളം സമനില പിടിച്ചു.

kerala vs kolkkatta

ആദ്യപകുതി സമനിലയില്‍ പിരിഞ്ഞ മത്സരം രണ്ടാം പകുതിയിലും അതേ ആവേശം തുടര്‍ന്നു. ആക്രമണ പ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായിരുന്നു മത്സരം. പകരക്കാരനായി ഇറങ്ങി ഇസുമി 84-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ചു. കൊല്‍ക്കത്ത ഒരു ഗോളിനു മുന്നില്‍.

എന്നാല്‍ മിനിറ്റുകള്‍ക്കകം ഗോള്‍ തിരിച്ചടിച്ച് ആന്റോണിയോ ജര്‍മ്മന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. കളി സമനിലയിലാകുമെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് ഇസുമി കൊല്‍ക്കത്തയ്ക്കായി വിജയഗോളും തന്റെ രണ്ടാം ഗോളും കണ്ടെത്തിയത്. മറ്റൊരു ഗോള്‍ കിക്കിന് സമയം ലഭിക്കും മുമ്പേ റഫറി നീണ്ട വിസില്‍ മുഴക്കിയിരുന്നു. അതോടെ ബ്ലാസ്‌റ്റേഴ്‌സ് അനിവാര്യമായ തോല്‍വി വഴങ്ങി.

തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാക്രമണങ്ങള്‍ തടയാന്‍ രണ്ടോ അതിലതികമോ ഡിഫന്റേഴ്‌സ് എപ്പോഴും തയ്യാറായിരിക്കണമെന്നാണ് ഫുട്‌ബോളിന്റെ ബാലപാഠം. അത് മറന്ന് കളിച്ച ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു.

ഈ ജയത്തോടെ 9 കളികളില്‍ നിന്ന് 13 പോയിന്റോടെ നാലാം സ്ഥാനത്തോക്ക് മുന്നേറാന്‍ കൊല്‍ക്കത്തയ്ക്കായി. എന്നാല്‍ ആത്രയും കളികളില്‍ നിന്ന് 8 പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയ്ന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ്. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.

Story first published: Wednesday, November 11, 2015, 10:27 [IST]
Other articles published on Nov 11, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X