Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പിന് അട്ടിമറിയോടെ തുടക്കം... ഐസ്വാളിന്റെ ഷൂട്ടേറ്റ് ചെന്നൈ ക്ലോസ്!! കിടിലന്‍ ത്രില്ലര്‍

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് അട്ടിമറിയോടെ തുടക്കം. ഐഎസ്എല്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കാണ് ആദ്യ മല്‍സരത്തില്‍ അടിതെറ്റിയത്. മുന്‍ ഐ ലീഗ് ജേതാക്കളായ ഐസ്വാള്‍ എഫ്‌സി ആദ്യ പ്രീക്വാര്‍ട്ടറില്‍ ചെന്നൈയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-3നു ഞെട്ടിക്കുകയായിരുന്നു. നിശ്ചിത സമയത്തു 1-1നും അധികസമയത്തു 2-2നു സ്‌കോര്‍ തുല്യമായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ഐസ്വാള്‍ അഞ്ചു കിക്കുകളും ഗോളാക്കിയപ്പോള്‍ ചെന്നൈയുടെ മലയാളി താരം മുഹമ്മദ് റാഫി പെനല്‍റ്റി നഷ്ടപ്പെടുത്തി.

1

കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാത്തതിനാല്‍ സൂപ്പര്‍ കപ്പില്‍ ചെന്നൈക്കെതിരേ ഐസ്വാളിനു
ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയെ ഞെട്ടിച്ച് ആദ്യം ഗോള്‍ നേടിയത് ഐസ്വാളായിരുന്നു. 22ാം മിനിറ്റില്‍ ലൊനെസ്‌കുവാണ് ടീമിന്റെ അക്കൗണ്ട് തുറന്നത്. ബോക്‌സിനു തൊട്ടരികില്‍ നിന്നും താരം തൊടുത്ത ഷോട്ട് ഥാപയുടെ ശരീരത്തില്‍ തട്ടി ചെറുതായി ദിശ മാറി വലയില്‍ പതിച്ചപ്പോള്‍ ഗോളി കരണ്‍ജിത്ത് സിങ് നിസ്സഹായനായിരുന്നു.

2

രണ്ടാം പകുതിയില്‍ സമനില ഗോളിനു വേണ്ടി ചെന്നൈ കൈമെയ് മറന്നു പൊരുതി. ഏതു സമയവും ചെന്നൈ സമനില ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അതുണ്ടായില്ല. 1-0ന്റെ ജയത്തോടെ ഐസ്വാള്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കെയാണ് 89ാം മിനിറ്റില്‍ മെയ്ല്‍സണിലൂടെ ചെന്നൈ സമനില ഗോള്‍ പിടിച്ചുവാങ്ങിയത്. തോയ് സിങിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് മെയ്ല്‍സണ്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു. സ്‌കോര്‍ 1-1നു തുല്യമായതോടെ മല്‍സരം എക്‌സ്ട്രടൈമിലേക്കു നീങ്ങി.

അധികസമയത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ലൊനെസ്‌കുവിലൂടെ ഐസ്വാള്‍ ലീഡ് തിരികെ നേടി. ഇടതുവിങില്‍ നിന്നുള്ള ക്രോസ് സ്വീകരിച്ച ശേഷം വലതുകാല്‍ ഷോട്ടിലൂടെ താരം വലകുലുക്കുകയായിരുന്നു. എന്നാല്‍ ചെന്നൈക്കു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. എക്‌സ്ട്രാടൈമിന്റെ രണ്ടാംപകുതിയില്‍ ലോങ്‌റേഞ്ചറിലൂടെ ധന ലക്ഷ്യം കണ്ടതോടെ ചെന്നൈ ഒരിക്കല്‍ക്കൂടി സമനില പിടിച്ചുവാങ്ങി.

Story first published: Saturday, March 31, 2018, 23:17 [IST]
Other articles published on Mar 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+