Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞപ്പടയില്‍ കണ്ണ് വച്ച് ഇന്ത്യന്‍ നെയ്മര്‍... ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ വാനോളം

കൊച്ചി: ഇന്ത്യയില്‍ സമാപിച്ച ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ദേശീയ ടീമിനായി മിന്നുന്ന പ്രകടനം നടത്തിയ കോമള്‍ തട്ടാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിയേക്കും. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ അനുസ്മരിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലുമായി കളത്തിലിറങ്ങിയ കോമളിന് ഇന്ത്യന്‍ ആരാധകര്‍ അന്നു ഒരു വിളിപ്പേരുമിട്ടിരുന്നു- ഇന്ത്യന്‍ നെയ്മര്‍.

ഐഎസ്എല്ലില്‍ രണ്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് പുത്തനുണര്‍വേകാന്‍ കോമളിന്റെ വരവ് സഹായിക്കും. എന്നാല്‍ കോമള്‍ ടീമില്‍ എത്തുന്നതിനെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഇതു വരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 ഇന്ത്യന്‍ ആരോസ് ഒഴിവാക്കി

ഇന്ത്യന്‍ ആരോസ് ഒഴിവാക്കി

ലോകകപ്പില്‍ കളിച്ച അണ്ടര്‍ 17 ടീമിലെ താരങ്ങളെയും അണ്ടര്‍ 19 ടീമിലെ താരങ്ങളെയും ഉള്‍പ്പെടുത്തി ഐ ലീഗില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ആരോസ് ക്ലബ്ബില്‍ നിന്നും കോമളിനെ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് കോമള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വന്നേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.
കോമളില്ലാതെ തന്നെ ഐ ലീഗിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ആരോസ് കഴിഞ്ഞ ദിവസം മികച്ച ജയം കൊയ്തിരുന്നു.

സൂചന നല്‍കിയത് ഏജന്റ്

സൂചന നല്‍കിയത് ഏജന്റ്

കോമളിന്റെ ഏജന്റാണ് താരം ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ നല്‍കിയത്. ഐഎസ്എല്ലിലെ തന്നെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, പൂനെ സിറ്റി ടീമുകള്‍ നേരത്തേ കോമളിനെ സ്വന്തമാക്കാന്‍ നീക്കം നടത്തിയിരുന്നു. കൂടാതെ ഐ ലീഗ് ക്ലബ്ബായ മിനെര്‍വ്വയും താരത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഓഫറുകളൊന്നും സ്വീകരിക്കാന്‍ കോമള്‍ തയ്യാറായില്ല.
ഇന്ത്യന്‍ ടീമുകള്‍ മാത്രമല്ല തുര്‍ക്കിയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബും കോമളിനു വേണ്ടി നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

മാറ്റോസുമായി നല്ല ബന്ധമില്ല

മാറ്റോസുമായി നല്ല ബന്ധമില്ല

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസാണ് ഇപ്പോള്‍ ഐ ലീഗ് ക്ലബ്ബായ ആരോസിന്റെ കോച്ച്. ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ മാത്രമാണ് കോമളിന് കളിക്കാന്‍ അവസരം ലഭിച്ചത്.
പിന്നീടുള്ള രണ്ടു ഗ്രൂപ്പ് മല്‍സരങ്ങളിലും താരം തഴയപ്പെട്ടു. അന്നു തന്നെ കോച്ച് മാറ്റോസുമായി കോമളിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു ശരിവച്ചാണ് ആരോസ് ടീമില്‍ നിന്നും കോമളിനെ മാറ്റോസ് ഒഴിവാക്കിയത്.

കോമളിനെക്കുറിച്ച് മാറ്റോസ് പറഞ്ഞത്

കോമളിനെക്കുറിച്ച് മാറ്റോസ് പറഞ്ഞത്

ലോകകപ്പിലെ ആദ്യ മല്‍സരത്തിനു ശേഷം കോമള്‍ അപ്രത്യക്ഷനായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാറ്റോസിന്റെ മറുപടി ഇങ്ങനെയായിരുന്നു. ശാരീരികമായി വളരെയധികം കരുത്തുറ്റ എതിരാളികളുമായി പോരാടി കോമളിനു ജയിക്കാന്‍ സാധിക്കുമോയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നായിരുന്നു. നിലവില്‍ ഒരു ക്ലബ്ബുമായും കരാറില്ലാത്ത കോമള്‍ ഇപ്പോള്‍ പുതിയ തട്ടകം തേടുകയാണ്.

ക്ലബ്ബ് ഒഴിവാക്കിയതല്ലെന്ന് കോമള്‍

ക്ലബ്ബ് ഒഴിവാക്കിയതല്ലെന്ന് കോമള്‍

ഇന്ത്യന്‍ ആരോസ് ക്ലബ്ബ് തന്നെ ഒഴിവാക്കിയിട്ടില്ലെന്നാണ് കോമളിന്റെ വിശദീകരണം. ആരോസിനായി കളിക്കേണ്ട എന്നത് താന്‍ തന്നെ എടുത്ത തീരുമാനമാണെന്നും കോമള്‍ പറയുന്നു.
കോമള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്കു വരികയാണെങ്കില്‍ അത് ടീമിന് കൂടുതല്‍ കരുത്തേകുമെന്നുറപ്പാണ്. ജനുവരിയില്‍ താരങ്ങളെ വാങ്ങാനും വില്‍ക്കാനുമുള്ള ട്രാന്‍സ്ഫര്‍ വിപണി വീണ്ടും തുറക്കുമ്പോള്‍ കോമളുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് ആരാധകര്‍ സ്വപ്‌നം കാണുന്നത്.

Story first published: Friday, December 1, 2017, 13:06 [IST]
Other articles published on Dec 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+