Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുണ്ടസ് ലീഗയില്‍ ഇനി ഇന്ത്യന്‍ വംശജനും; ചരിത്രമെഴുതി സര്‍പ്രീത് സിങ്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ബഹുമതി ഇനി സര്‍പ്രീത് സിങ്ങിന്. പഞ്ചാബി സ്വദേശികളുടെ മകനായ സര്‍പ്രീത് ന്യൂസിലന്‍ഡിലാണ് ജനിച്ചത്. ന്യൂസിലന്‍ഡിനുവേണ്ടി രാജ്യാന്തര മത്സരവും കളിക്കുന്ന സര്‍പ്രീത് കളിമികവിലൂടെയാണ് ബയേണിലെത്തിയത്. റിസര്‍വ് ടീമില്‍ കളിച്ചിരുന്ന താരം വെര്‍ഡര്‍ ബ്രമനെതിരായ മത്സരത്തില്‍ ആദ്യമായി സീനിയര്‍ ടീമിലും അരങ്ങേറ്റി.

ന്യൂസീലന്‍ഡ് ക്ലബ്ബ് വെല്ലിങ്ടണ്‍ ഫോണെക്‌സുമായി 2017ല്‍ മൂന്നുവര്‍ഷത്തെ കരാറിലെത്തിയിരുന്നു. ഇവിടെനിന്നും ഗോളടിമികവുകാട്ടിയതോടെ ഈ സീസണില്‍ ബയേണിലെത്തുകയായിരുന്നു. നിലവില്‍ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിനായി ഇറങ്ങിയതോടെ താരത്തിന്റെ കരിയറില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീന്യോയ്ക്ക് പകരം ബയേണ്‍ മ്യൂണിക്കിനായി 82-ാം മിനിറ്റിലാണ് സര്‍പ്രീത് ഇറങ്ങിയത്.

Indian-origin player Sarpreet Singh makes debut in Bayern Munich

അരങ്ങേറ്റ മത്സരത്തില്‍ മധ്യനിരയില്‍ തിളങ്ങാന്‍ സര്‍പ്രീതിന് കഴിഞ്ഞു. മത്സരത്തില്‍ 6-1നാണ് ബയേണ്‍ ജയിച്ചത്. മെസ്യൂട്ട് ഓസിലിന്റെ ശൈലിയില്‍ കളിക്കുന്ന താരം വെല്ലിങ്ടണ്‍ ഫോണിക്‌സില്‍ 2017ല്‍ രണ്ടാമത്തെ മികച്ച ഗോളടിക്കാരനുമായിരുന്നു. വണ്‍ഹംഗ സ്‌പോര്‍ട്‌സിലൂടെയാണ് യൂത്ത് കരിയര്‍ ആരംഭിച്ചത്.

sarpreetsingh
Story first published: Monday, December 16, 2019, 11:59 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+