For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സനലിന് മലയാളി ആരാധകരുടെ സമ്മാനം...വൈറലായി ഇന്ത്യന്‍ ഗൂണര്‍....വീഡിയോ കാണാം

കേരളത്തിലെ ആരാധകര്‍ തയ്യാറാക്കിയ വീഡിയോ ഹിറ്റ്
 

By Manu

കൊച്ചി: ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സലിന് യൂറോപ്പില്‍ മാത്രമല്ല ലോകം മുഴുവനും ആരാധകരുണ്ട്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ആഴ്‌സനലിന്റെ ഒഫീഷ്യല്‍ ഫാന്‍ ക്ലബ്ബുണ്ടെന്ന് എത്ര പേര്‍ക്കറിയാം ? ആഴ്‌സനല്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് (എകെഎസ്‌സി) എന്ന ആരാധക്കൂട്ടായ്മ ഇപ്പോള്‍ തങ്ങളുടെ പ്രിയ ടീമിനായി ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

1

ആഗസ്റ്റ് 10ന് യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇന്ത്യന്‍ ഗൂണറെന്നാണ് ഗാനത്തിന്റെ പേര്. ആഴ്‌സനലിന്റെ വിളിപ്പേരായ ഗണ്ണേഴ്‌സ് എന്നതിനെ മലയാളീകരിച്ചിരിക്കുകയാണ് ആരാധകര്‍. കേരളത്തിലെ വളരെ പ്രശസ്തമായ സ്ഥലങ്ങളില്‍ വച്ചു ചിത്രീകരിക്കപ്പെട്ടിട്ടുള്ള വീഡിയോ ആഴ്‌സനല്‍ പ്രേമികളെ ഹരം കൊള്ളിക്കുക തന്നെ ചെയ്യും.

2

മിസ്റ്റര്‍ സ്പിനെന്ന പേരില്‍ സിദ്ധാര്‍ഥ് മഠത്തില്‍ക്കാട്ടാണ് ഇന്ത്യന്‍ ഗൂണര്‍ ഗാനത്തിന്റെ അമരക്കാരന്‍. ഗാനം എഴുതിയതും സംഗീതം നല്‍കിയതും ചിത്രീകരിച്ചതുമെല്ലാം സിദ്ധാര്‍ഥാണ്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഇങ്ങനെയൊരു ഗാനം ഒരുക്കുന്നതിനെ കുറിച്ച് തങ്ങള്‍ ചിന്തിച്ചു തുടങ്ങിയതെന്ന് സിദ്ധാര്‍ഥ് പറയുന്നു. കഴിഞ്ഞ സീസണ്‍ ആഴ്‌സനലിനെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ടീമിനും കളിക്കാര്‍ക്കും തങ്ങള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് ലോകമറിയണമെന്ന ചിന്തയില്‍ നിന്നാണ് ഈ വീഡിയോ പിറവിയെടുത്തത്. എകെഎസ്‌സി എന്ന ഫാന്‍ ക്ലബ്ബില്‍ നിലവില്‍ 5,000 അംഗങ്ങളുണ്ട്. ഇവരില്‍ രണ്ടു പേര്‍ ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വച്ച് ആഴ്‌സനലിന്റെ രണ്ടു പ്രീ സീസണ്‍ മല്‍സരങ്ങള്‍ നേരിട്ടു കാണുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ഗൂണര്‍ വീഡിയോ കാണാം

Story first published: Thursday, August 17, 2017, 12:07 [IST]
Other articles published on Aug 17, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+