Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ കാല്‍പ്പന്തിനെ ഭരിക്കാന്‍ ബൂട്ടിയക്കു മോഹം... എഐഎഫ്എഫ് പ്രസിഡന്റായേക്കും

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളും മുന്‍ നായകനുമായ ബെയ്ച്ചുങ് ബൂട്ടിയ ഭരണരംഗത്തേക്കു വരാന്‍ തയ്യാറെടുക്കുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് സ്ഥാനത്തേക്കു ഭാവിയില്‍ താന്‍ മല്‍സരിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് അദ്ദേഹം. 2011ല്‍ കാല്‍പ്പന്ത് കളിയോടു വിട പറഞ്ഞ ബൂട്ടിയ 10 വര്‍ഷത്തോളം ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് കൂടിയായിരുന്നു.

bhutia

ഫേസ്ബുക്കിലെ ഒരു ചോദ്യോത്തര സെഷനിലാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്കു വരാന്‍ താന്‍ ആഗ്രഹിക്കുന്നതായി ബൂട്ടിയ വെളിപ്പെടുത്തിയത്. ഭാവിയില്‍ താന്‍ തീര്‍ച്ചയായും പരിഗണിക്കുന്ന കാര്യമാണിതെന്നായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കു വരുമോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

നിലവില്‍ ബെയ്ച്ചുങ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളും യുനൈറ്റഡ് സിക്കിം ക്ലബ്ബും ചേര്‍ന്ന് സിക്കിമില്‍ ജില്ലാ തലത്തില്‍ ഫുട്‌ബോളിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. ഭാവിയില്‍ തീര്‍ച്ചയായും എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്ന് സിക്കിമീസ് സ്‌നൈപ്പറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുന്‍ ഗോള്‍മെഷീന്‍ വ്യക്തമാക്കി.

2008 മുതല്‍ പ്രഫുല്‍ പട്ടേലാണ് എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അസുഖബാധിതനായതോടെയാണ് പകരക്കാരനായി പട്ടേല്‍ സ്ഥാനമേറ്റെടുത്തത്. തുടര്‍ന്നു കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടരുകയാണ്. 2012, 16 വര്‍ഷങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ പട്ടേല്‍ തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ കായിക നിയാമവലി അനുസരിച്ച് ഈ വര്‍ഷത്തെ തിരഞ്ഞടുപ്പില്‍ അദ്ദേഹത്തിന് മല്‍സരിക്കാന്‍ കഴിയില്ല.

bhut2

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ആദ്യമായി 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാണ് 43കാരനായ ബൂട്ടിയ. നിലവില്‍ രാജ്യത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ എഫ്‌സി ഗോവയുടെ ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിലവിലെ മികച്ച സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. അദ്ദേഹം ഗോളുകള്‍ നേടിക്കൊണ്ടിരിക്കുകയാണ്, റെക്കോര്‍ഡുകള്‍ ഇതു അടിവരയിടുകയാണെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി.

Story first published: Sunday, April 12, 2020, 7:57 [IST]
Other articles published on Apr 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+