Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുര്‍ക്കിഷ് കപ്പില്‍ ഗംഭീര ഗോള്‍മഴ വര്‍ഷിച്ച് ഇന്ത്യന്‍ വനിതകള്‍; തരിപ്പണമായി തുര്‍ക്ക്‌മെനിസ്താന്‍

ഇസ്താംബുള്‍: തുര്‍ക്കിഷ് വനിത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മിന്നും ജയം. ടൂര്‍ണമെന്റിലെ മൂന്നാമത് എഡിഷനിലെ രണ്ടാമങ്കത്തില്‍ ഇന്ത്യ എതിരില്ലാത്ത 10 ഗോളുകള്‍ക്ക് തുര്‍ക്ക്‌മെനിസ്താനെ തരിപ്പണമാക്കുകയായിരുന്നു. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാമങ്കത്തിലാണ് ഇന്ത്യ ഗോള്‍മഴ വര്‍ഷിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയത്.

ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 0-1ന് ഉസ്‌ബെക്കിസ്താനോട് തോല്‍വി വഴങ്ങിയിരുന്നു. തുര്‍ക്ക്‌മെനിസ്താനെതിരേ ഹാട്രിക്കുമായി സഞ്ജു യാദവ് ഇന്ത്യന്‍ ഗോള്‍ പട്ടികയില്‍ മികച്ചുനിന്നു. അഞ്ജു ടമാന്‍ഗ്, രഞ്ജന ചാനു എന്നിവര്‍ ഇരട്ട ഗോളുമായി സഞ്ജുവിനൊപ്പം ഇന്ത്യന്‍ വിജയം ഗംഭീരമാക്കി. ഡാന്‍ഗെമി ഗ്രേസ്, സുമിത്ര കാമരാജ്, ഇന്ദുമതി കാതിര്‍സെന്‍ എന്നിവര്‍ ഓരോ തവണ ഇന്ത്യന്‍ ഗോള്‍വേട്ടയില്‍ പങ്കാളികളായി.

football

വിജയത്തോടെ ഗ്രൂപ്പ് എ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. രണ്ട് മല്‍സരങ്ങളിലും വിജയിച്ച റൊമാനിയയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ഈ മാസം മൂന്നിന് ശക്തരായ റൊമാനിയക്കെതിരേയാണ് ഇന്ത്യയുടെ ്ഗ്രൂപ്പിലെ അവസാന മല്‍സരം. ഈ മല്‍സരഫലം ഇന്ത്യക്ക് നിര്‍ണായകമാണ്.

Story first published: Saturday, March 2, 2019, 11:29 [IST]
Other articles published on Mar 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+