Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: എഫ്‌സി ഗോവ ഇനി പുതിയ ലുക്കില്‍, ജഴ്‌സി പുറത്തിറക്കിയത് കോലി

പനാജി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി നിലവിലെ റണ്ണറപ്പായ എഫ്‌സി ഗോവ പുത്തന്‍ ജഴ്‌സി പുറത്തിറക്കി. 2019-20 സീസണിലേക്കുള്ള ഹോം ജഴ്‌സിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. പനാജിയിലെ ബാംബോളിം അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വച്ചാണ് ടീമിന്റെ സഹ ഉടമകളില്‍ ഒരാള്‍ കൂടിയായ കോലി ജഴ്‌സി പ്രകാശനം ചെയ്തത്.

fc goa

ഗോവയിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു കോലി പ്രതികരിച്ചു. ഇവിടെയുള്ളവര്‍ ഫുട്‌ബോളിനെയും എഫ്‌സി ഗോവയെയും നെഞ്ചിലേറ്റുന്നവരാണ്. നമ്മുടെ രാജ്യത്ത് ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഇവിടെയെത്തുമ്പോള്‍ എല്ലായ്‌പ്പോഴും തോന്നാറുണ്ട്. അത്രയേറെ ഫുട്‌ബോളുമായി അടുപ്പം പുലര്‍ത്തുവരാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവന്‍ ടീമിന്റെ ജഴ്‌സി പ്രകാശന ചടങ്ങിനു സാക്ഷിയാവാന്‍ 3000ത്തോളം പേര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ബി ഗോവയെന്ന കാംപെയ്‌നിനു ഇതോടെ തുടക്കമാവുകയും ചെയ്തു. പൂര്‍ണമായും ഓറഞ്ച് നിറത്തിലുള്ളതാണ് ഗോവയുടെ പുതിയ ഹോം ജഴ്‌സി. ഐഎസ്എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഗോവയ്ക്കു ഭാഗ്യമുണ്ടായിട്ടില്ല. രണ്ടു തവണ ഫൈനലില്‍ കളിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിയോടാണ് ഗോവ ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയത്.

Story first published: Tuesday, September 24, 2019, 15:39 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+