For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഛേത്രി ഇനി മെസ്സിക്കൊപ്പം!! ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനനിമിഷം... ഗോള്‍വേട്ടയില്‍ രണ്ടാമന്‍

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ രണ്ടാമത്തെ താരങ്ങളിലൊരാള്‍ ഛേത്രിയാണ്

ഇന്ത്യന്‍ അഭിമാനം സുനില്‍ ഛേത്രി

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി അഭിമാന നിമിഷമാണ്. ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം ഒരു ഇന്ത്യന്‍ താരവും എത്തിയിരിക്കുന്നു. സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയാണ് അപൂര്‍വ്വനേട്ടത്തിനൊപ്പം എത്തിയത്.

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടു കളിക്കാരില്‍ ഒരാളായി ഛേത്രി മാറി. മെസ്സിയാണ് ഇപ്പോള്‍ ഛേത്രിക്കൊപ്പമുള്ളത് എന്നതാണ് ഹൈലൈറ്റ്. ഇനി മറ്റൊരു ഇതിഹാസ താരമായ പോര്‍ച്ചുഗലിന്‍െ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമേ മെസ്സിക്കും ഛേത്രിക്കും മുന്നിലുള്ളൂ.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്

ഞായറാഴ്ച സമാപിച്ച ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനമാണ് ചരിത്രനേട്ടത്തിനൊപ്പമൊപ്പമെത്താന്‍ ഛേത്രിയെ സഹായിച്ചത്. ടൂര്‍ണമന്റില്‍ എട്ടു ഗോളുകള്‍ താരം അടിച്ചുകൂട്ടിയിരുന്നു.
ഫൈനലില്‍ ആഫ്രിക്കന്‍ ടീമായ കെനിയയെ 2-0നു തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയപ്പോള്‍ രണ്ടു ഗോളുകളും ഛേത്രിയുടെ വകയായിരുന്നു.

64 ഗോളുകള്‍ വീതം

64 ഗോളുകള്‍ വീതം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ദേശീയ ടീമിനായി 64 ഗോളുകള്‍ വീതം നേടിയാണ് മെസ്സിയും ഛേത്രിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഇത്രയും ഗോളുകള്‍ നേടാന്‍ മെസ്സിക്കു വേണ്ടിവന്നത് 124 മല്‍സരങ്ങള്‍ ആണെങ്കില്‍ വവെറും 102 മല്‍സരങ്ങളില്‍ നിന്നാണ് 33 കാരനായ ഛേത്രി 64 ഗോളുകള്‍ നേടിയത്.
എക്കാലത്തെയും മികച്ച ഗോള്‍വേട്ടകാരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മെസ്സിയും ഛേത്രിയും 21ാംസ്ഥാനത്താണ്.

ഒന്നടിച്ചാല്‍ ദ്രോഗ്ബയ്‌ക്കൊപ്പം

ഒന്നടിച്ചാല്‍ ദ്രോഗ്ബയ്‌ക്കൊപ്പം

ആഫ്രിക്കന്‍ ശക്തികളായ ഐവറികോസ്റ്റിന്റെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയ്ക്കു തൊട്ടരികിലാണ് ഛേത്രി. ഒരു ഗോള്‍ കൂടി നേടിയാല്‍ ദ്രോഗ്ബയ്‌ക്കൊപ്പം ഇന്ത്യന്‍ സ്‌ട്രൈക്കറുമെത്തും.
104 കളികളില്‍ നിന്നാണ് ചെല്‍സിയുടെ മുന്‍ ഗോള്‍മെഷീന്‍ കൂടിയായ ദ്രോഗ്ബ 65 ഗോളുകള്‍ നേടിയത്.

റൊണാള്‍ഡോ ഏറെ മുന്നില്‍

റൊണാള്‍ഡോ ഏറെ മുന്നില്‍

നിലവിലെ ലോക ഫുട്‌ബോളര്‍ കൂടിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമെത്താന്‍ മെസ്സിക്കും ഛേത്രിക്കും ഇനി ഏറെ ദൂരം പോവണം. 81 ഗോളുകളാണ് പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ സമ്പാദ്യം. 150 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം ഇത്രയുമധികം ഗോളുകള്‍ കണ്ടെത്തിയത്.
ഇനി നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ റൊണാള്‍ഡോ തന്റെ ഗോള്‍നേട്ടം ഇനിയുമുയര്‍ത്താന്‍ ഒരുങ്ങുകയാണ്.

 താരതമ്യം ചെയ്യരുത്

താരതമ്യം ചെയ്യരുത്

ഗോള്‍നേട്ടത്തില്‍ ചരിത്രം കുറിക്കാന്‍ തനിക്കായെങ്കിലും മെസ്സിയും റൊണാള്‍ഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ഛേത്രി പറഞ്ഞു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെസ്സിയും റൊണാള്‍ഡോയും ഇതിഹാസങ്ങളാണ്. അവരുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല. ഇരുവരുടെയും കടുത്ത ആരാധകന്‍ കൂടിയാണ് താന്‍. രാജ്യത്തിനു വേണ്ടി കഴിയുന്നത്ര ഗോളുകള്‍ നേടുകയെന്ന ലക്ഷ്യം മാത്രമേ തനിക്കുള്ളൂവെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 11, 2018, 11:06 [IST]
Other articles published on Jun 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+