ഐ ലീഗ്: ലജോങിനെ ഇന്ത്യന്‍ യുവത്വം അമ്പെയ്ത് വീഴ്ത്തി, ജയം 3-0ന്
ഷില്ലോങ്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ത്യന്‍ കൗമാര നിരയടങ്ങുന്ന ഇന്ത്യന്‍ ആരോസിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ നാലാമതുള്ള ലജോങ് ഷില്ലോങിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഉച്ചയ്ക്കു നടന്ന കളിയില്‍ ആരോസ് തകര്‍ത്തുവിട്ടത്. സീസണിലെ രണ്ടാമത്തെ വിജയമാണ് ആരോസ് ഈ മല്‍സരത്തില്‍ സ്വന്തമാക്കിയത്.

19ാം മിനിറ്റില്‍ ജിതേന്ദ്ര സിങിന്റെ ഗോളിലാണ് ആരോസ് മുന്നിലെത്തുന്നത്. ഗോള്‍ തിരിച്ചടിക്കാന്‍ ലജോങ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒന്നാംപകുതിയില്‍ 1-0ന്റെ ലീഡുമായാണ് ആരോസ് കളംവിട്ടത്. ഫൈനല്‍ വിസിലിന് നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലജോങിന്റെ സമനില സാധ്യതകള്‍ തല്ലിക്കെടുത്തി ആരോസ് ലീഡുയര്‍ത്തി. നോങ്ദമ നവോറെമാണ് ആരോസിന്റെ രണ്ടാം ഗോളിന് അവകാശിയായത്.
ഇതുകൊണ്ടും തീര്‍ന്നില്ല ആരോസിന്റെ ഗോള്‍ദാഹം. ഇഞ്ചുറിടൈമില്‍ ആരോസിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി രാഹുല്‍ പ്രവീണ്‍ മൂന്നാം ഗോളും കണ്ടെത്തി. ഈ വിജയത്തോടെ ആറു പോയിന്റുമായി ആരോസ് ലീഗില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications