Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പില്‍ ഇന്ത്യന്‍ യുവ നിരയ്ക്കു പിഴയ്ക്കുന്നു... ക്രൊയേഷ്യ, ഇപ്പോള്‍ സ്ലൊവേനിയ, വീണ്ടും തോറ്റു

1

സഗ്രെബ്: യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവ ഫുട്‌ബോളിന് തുടര്‍ച്ചയായി രണ്ടാമത്തെ തോല്‍വി. ക്രൊയേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യക്കു വീണ്ടും തിരിച്ചടി നേരിട്ടത്. സ്ലൊവേനിയയോട് ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് പൊരുതിത്തോല്‍ക്കുകയായിരുന്നു. മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേനിയക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കുകയായിരുന്നു.

ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ക്രൊയേഷ്യക്കു മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ യുവനിരയോട് ഇന്ത്യ പരാജയം സമ്മതിച്ചത്. എന്നാല്‍ ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഇന്ത്യ കരുത്തരായ സ്ലൊവേനിയക്കെതിരേ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യക്കു അര്‍ഹിച്ച സമനില നഷ്ടമായത്.

ഇനിയൊരു മല്‍സരം കൂടിയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ഫ്രാന്‍സാണ് അവസാന മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. സപ്തംബര്‍ ഒമ്പതിന് ഞായറാഴ്ചയാണ് ഇന്ത്യ-ഫ്രാന്‍സ് പോരാട്ടം.

Story first published: Friday, September 7, 2018, 11:58 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+