Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫുട്‌ബോളിന് സുവര്‍ണ വെള്ളി... ലോകകപ്പില്‍ ഇന്ത്യന്‍ അരങ്ങേറ്റം, തുടക്കം കടുപ്പം...

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തുന്ന ദിനമായിരിക്കും ഒക്ടോബര്‍ 6, 2017. കാരണം ചരിത്രത്തിലാദ്യമായി ഇന്ത്യ ഫിഫയുടെ ലോകകപ്പില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ ദിവസമാണിത്. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ വെള്ളിയാഴ്ച ഭാഗ്യപരീക്ഷണത്തിനിറങ്ങുകയാണ്.

ഗ്രൂപ്പ് എയില്‍ ശക്തരായ അമേരിക്കയുമായാണ് ഇന്ത്യയുടെ കന്നി പോരാട്ടം. രാത്രി എട്ടു മണിക്ക് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് മല്‍സരത്തിനുവേദിയാവുന്നത്. ഇന്ത്യ-അമേരിക്ക മല്‍സരം കൂടാതെ മൂന്നു കളികള്‍ കൂടി ആദ്യ ദിനമുണ്ട്. വൈകീട്ട് അഞ്ചിന് കൊളംബിയ-ഘാനയെയും തുര്‍ക്കി ന്യൂസിലന്‍ഡിനെയും നേരിടും. രാത്രി എട്ടിന് പരാഗ്വേ-മാലി മല്‍സരവുമുണ്ട്.

നേരിട്ട് യോഗ്യത

നേരിട്ട് യോഗ്യത

ടൂര്‍ണമെന്റിന്റെ ആതിഥേയരായതിനാല്‍ ഇന്ത്യക്കു ഇത്തവണ ലോകകപ്പിലേക്കു നേരിട്ടു യോഗ്യത ലഭിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ടൂര്‍ണമെന്റിനു ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

വിദേശത്ത് തയ്യാറെടുപ്പ്

വിദേശത്ത് തയ്യാറെടുപ്പ്

യോഗ്യതാ മല്‍സരങ്ങളൊന്നും കളിച്ചിട്ടില്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിരവധി പരിശീലന മല്‍സരങ്ങള്‍ കളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ കൗമാരപ്പട. 18 രാജ്യങ്ങളില്‍ ഇന്ത്യ പരിശീലനമല്‍സരങ്ങള്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഇതുപോലാരു തയ്യാറെടുപ്പ് ഒരു ടീമും നടത്തിയിട്ടില്ല.

അമേരിക്ക ശക്തര്‍

അമേരിക്ക ശക്തര്‍

ലോക ഫുട്‌ബോളില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും കളിമിടുക്കിലും കരുത്തിലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക. നിലവില്‍ അമേരിക്കന്‍ ടീമിലുള്ള കൂടുതല്‍ താരങ്ങളും ദേശീയ ലീഗായ എംഎല്‍എസിലെ വിവിധ ക്ലബ്ബുകള്‍ക്കായാണ് കളിക്കുന്നത്. ചിലര്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായും കളിക്കുന്നുണ്ട്.

നാട്ടുകാരുടെ പിന്തുണ

നാട്ടുകാരുടെ പിന്തുണ

സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിക്കാനെത്തുന്ന കാണികളുടെ പിന്തുണയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കളിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. അമര്‍ജിത്ത് സിങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. കന്നി ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കളിക്കുന്നതിന്റെ ആവേശത്തില്‍ അമേരിക്കയെ വിറപ്പിക്കാനൊരുങ്ങുകയാണ് കൗമാരപ്പട.

ചരിത്രത്തിലേക്ക് താരങ്ങളും

ചരിത്രത്തിലേക്ക് താരങ്ങളും

അമേരിക്കയ്‌ക്കെതിരേ ഇന്ത്യക്കായി കളത്തിലിറങ്ങുന്നതോടെ താരങ്ങളും ചരിത്രത്തിന്റെ ഭാഗമാവും. ലോകകപ്പില്‍ രാജ്യത്തിനായി കളിച്ച ആദ്യ താരങ്ങളെന്നാവും ഭാവിയില്‍ ഇവരെല്ലാം അറിയപ്പെടുക.

പുതിയ കോച്ച്

പുതിയ കോച്ച്

മാര്‍ച്ചില്‍ ജര്‍മന്‍ വംശജനായ കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ശേഷം പോര്‍ച്ചുഗലിന്റെ ലൂയിസ് നോര്‍ട്ടന്‍ ഡി മറ്റോസിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കിയിരുന്നു. 2015 ഫെബ്രുവരി മുതല്‍ ടീമിന്റെ കോച്ചായിരുന്ന ആദമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി ടീമിനെ വാര്‍ത്തെടുത്തത്. എന്നാല്‍, കളിക്കാരോട് മോശമായി പെരുമാറിയതിന് അദ്ദേഹത്തെ ഫെഡറേഷന്‍ നീക്കുകയായിരുന്നു.

അടിമുടി മാറ്റി മറ്റോസ്

അടിമുടി മാറ്റി മറ്റോസ്

ആദമുണ്ടാക്കിയ ടീമില്‍ നിരവധി മാറ്റങ്ങളാണ് പുതിയ കോച്ച് മറ്റോസ് വരുത്തിയത്. നിര്‍ണായക പൊസിഷനുകളിലെ താരങ്ങളെയെല്ലാം അദ്ദേഹം പുതുതായി കണ്ടെത്തി.

അദ്ഭുതം പ്രതീക്ഷിക്കേണ്ട

അദ്ഭുതം പ്രതീക്ഷിക്കേണ്ട

ഇന്ത്യന്‍ ടീമില്‍ നിന്നു ലോകകപ്പില്‍ കാര്യമായ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്ന് മാറ്റോസ് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യമെടുത്തു കഴിഞ്ഞു. മറ്റു ടീമുകളും ഇന്ത്യയും തമ്മില്‍ കളി നിലവാരത്തിലുള്ള അന്തരം വളരെ വരുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

 പ്രതിരോധാത്മക ശൈലി

പ്രതിരോധാത്മക ശൈലി

പ്രതിരോധത്തിലൂന്നിയായിരിക്കും ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കുകയെന്നും മാറ്റോസ് പറയുന്നു. എതിര്‍ ടീമിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തുകയെന്ന ശൈലിയായിരിക്കും ടീം പരീക്ഷിക്കുകയെന്നും അവസരം ലഭിക്കുമ്പോള്‍ കൗണ്ടര്‍അറ്റാക്കിലൂടെ ഗോള്‍ നേടാനായിരിക്കും ടീം ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

 അമേരിക്ക ആക്രമിക്കും

അമേരിക്ക ആക്രമിക്കും

ആക്രമിച്ചു കളിക്കുന്നവരാണ് അമേരിക്കന്‍ ടീം. പ്രതിരോധിച്ചു കളിച്ച് കൗണ്ടര്‍ അറ്റാക്കിലൂടെ മാത്രമേ അവരെ വീഴ്ത്താന്‍ സാധിക്കൂ. മികച്ച പ്രതിരോധ നിരയാണ് നിലവില്‍ ഇന്ത്യക്കുള്ളതെന്നും മറ്റോസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയെ എഴുതിത്തള്ളില്ല

ഇന്ത്യയെ എഴുതിത്തള്ളില്ല

ഇന്ത്യന്‍ ടീമിനെ എഴുതിത്തള്ളാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് അമേരിക്കന്‍ ടീം പരിശീകനായ ജോണ്‍ ഹാക്ക്‌വര്‍ത്ത് പറഞ്ഞു. ഇന്ത്യക്കെതിരേ മുമ്പ് ഒരു തവണ ഞങ്ങള്‍ കളിച്ചിട്ടുണ്ട്. അന്നു ജയം നേടാനും സാധിച്ചു. എന്നാല്‍ ഇതു ലോകകപ്പാണ്, മാത്രമല്ല, മല്‍സരം ഇന്ത്യയിലും. അതുകൊണ്ട് തന്നെ അമേരിക്ക ശ്രദ്ധിച്ചു മാത്രമേ കളിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 6, 2017, 11:48 [IST]
Other articles published on Oct 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+