Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശത്തിരയിളക്കാന്‍ ഇന്ത്യന്‍ കൗമാരപ്പട വീണ്ടും... ഇനി കൊളംബിയ, പോരാട്ടം കൂടുതല്‍ കടുപ്പം

ദില്ലി: കൗമാര ലോകകപ്പില്‍ ഇന്ത്യന്‍ ടീം വീണ്ടുമിറങ്ങുന്നു. ഫുട്‌ബോള്‍ പ്രേമികളെ മനംനിറച്ച ആദ്യ കളിക്കു ശേഷം കൂടുതല്‍ മികച്ച പ്രകടനത്തിനു കോപ്പുകൂട്ടിയാണ് ഇന്ത്യയുടെ നീലക്കുപ്പായക്കാര്‍ വീണ്ടുമിറങ്ങുന്നത്. തിങ്കളാഴ്ച രാത്രി എട്ടിനു ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ലാറ്റിനമേരിക്കയിലെ കരുത്തരായ കൊളംബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

മറ്റു മൂന്നു മല്‍സരങ്ങള്‍ കൂടി തിങ്കളാഴ്ചയുണ്ട്. വൈകീട്ട് അഞ്ചിന് അമേരിക്ക ഘാനയുമായും പരാഗ്വേ ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. രാത്രി എട്ടിന് തുര്‍ക്കി മാലിയെ നേരിടും.

തുടക്കം തോല്‍വിയോടെ

തുടക്കം തോല്‍വിയോടെ

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളിച്ച ഇന്ത്യയുടെ തുടക്കം തോല്‍വിയോടെയായിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ അമേരിക്കയോട് 0-3ന് ഇന്ത്യ തോല്‍ക്കുകയായിരുന്നു. തോല്‍വിയിലും രാജ്യത്തിനു അഭിമാനിക്കാവുന്ന പ്രകടനമാണ് ചുണക്കുട്ടികള്‍ കാഴ്ചവച്ചത്.

അമേരിക്കയേക്കാള്‍ ശക്തര്‍

അമേരിക്കയേക്കാള്‍ ശക്തര്‍

അമേരിക്കയ്‌ക്കെതിരായ കളിയേക്കാള്‍ കടുപ്പമായിരിക്കും ഇന്ത്യക്കു കൊളംബിയക്കെതിരായ മല്‍സരം. അമേരിക്കയ്‌ക്കെതിരേ ചില മികച്ച നീക്കങ്ങള്‍ ഇന്ത്യ നടത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ഇന്ത്യയുടെ ഉറപ്പിച്ച ഒരു ഗോള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയും ചെയ്തു.

അതേ തന്ത്രം...

അതേ തന്ത്രം...

അമേരിക്കയ്‌ക്കെതിരേ പയറ്റിയ അതേ തന്ത്രം തന്നെയായിരിക്കും കൊളംബിയക്കെതിരേയും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് സൂചന. പ്രതിരോധം ശക്തിപ്പെടുത്തി, അതിനിടെ കൗണ്ടര്‍അറ്റാക്ക് നടത്തി എതിരാളികളെ വീഴ്ത്തുകയെന്നതാണ് ഇന്ത്യയുടെ ഗെയിം പ്ലാന്‍.

മികച്ച പ്രതിരോധം

മികച്ച പ്രതിരോധം

അമേരിക്കയ്‌ക്കെതിരേ ഇന്ത്യന്‍ പ്രതിരോധനിരയുടെ പ്രകടനം, പ്രത്യേകിച്ചും മലയാളി ഡിഫന്റര്‍ കെപി രാഹുലിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമേരിക്കയ്‌ക്കെതിരേ ഒത്തിണക്കത്തോടെ കളിച്ച അതേ ഇലവനെ തന്നെ കൊളംബിയക്കെതിരേയും കോച്ച് മാറ്റോസ് അണിനിരത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്ക് നിര്‍ണായകം

ഇന്ത്യക്ക് നിര്‍ണായകം

ഗ്രൂപ്പില്‍ ഒരു ടീമിനു മൂന്നു കളികള്‍ മാത്രമാണുള്ളത്. ആദ്യ മല്‍സരത്തില്‍ തോറ്റതിനാല്‍ കൊളംബിയക്കെതിരായ കളി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഇതിലും തോറ്റാല്‍ നോക്കൗട്ട്‌റൗണ്ടില്‍ കടക്കുകയെന്ന ഇന്ത്യന്‍ പ്രതീക്ഷ ഏറക്കുറെ അസ്തമിക്കും.

സമനിലയെങ്കിലും വേണം

സമനിലയെങ്കിലും വേണം

കൊളംബിയയെ അട്ടിമറിക്കാമെന്ന അതിമോഹമൊന്നും ഇന്ത്യന്‍ ടീമിനു ഉണ്ടാവാനിടയില്ല. അവരെ സമനിലയിലെങ്കിലും പിടിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ജയത്തിനു തുല്യമാവും.

കൊളംബിയക്കും ജയിക്കണം

കൊളംബിയക്കും ജയിക്കണം

ഇന്ത്യക്കു മാത്രമല്ല കൊളംബിയക്കും മല്‍സരം ജീവന്മരണപോരാട്ടമാണ്. ആദ്യ കളിയില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയോട് 1-0ന് കൊളംബിയ തോറ്റിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയെ തോല്‍പ്പിച്ചില്ലെങ്കില്‍ കൊളംബിയക്കും മുന്നോട്ടുള്ള വഴി അടയും.

കൂടുതല്‍ കാണികള്‍

കൂടുതല്‍ കാണികള്‍

കൊളംബിയക്കെതിരായ മല്‍സരത്തില്‍ ടീമിനായി ആര്‍ത്തു വിളിക്കാന്‍ കൂടുതല്‍ കാണികള്‍ സ്‌റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആദ്യ മല്‍സരത്തില്‍ ഇന്ത്യ നടത്തിയ മികച്ച പ്രകടനവും കൂടുതല്‍ പേരെ ആകര്‍ഷിച്ചിട്ടുണ്ട്.

Story first published: Sunday, October 8, 2017, 12:12 [IST]
Other articles published on Oct 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+