Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2021: ബ്ലാസ്‌റ്റേഴ്‌സ് x എടിക്കെ കന്നിയങ്കം നവംബര്‍ 19ന്, ഇനി ഡബിള്‍ ഹെഡ്ഡറുകളും

1

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. 2021-22 സീസണിലെ ആദ്യത്തെ 11 റൗണ്ടുകളുടെ മല്‍സക്രമമാണ് ഐഎസ്എല്‍ പ്രൊമോട്ടര്‍മാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്എസ്ഡിഎല്‍) പുറത്തുവിട്ടത്. നവംബര്‍ 19നാണ് സീസണ്‍ ആരംഭിക്കുന്നത്. പുതിയ സീസണിലെ ഏറ്റവും വലിയ മാറ്റം ഐപിഎല്ലിനു സമാനമായി വാരാന്ത്യത്തില്‍ ഡബിള്‍ ഹെഡ്ഡറുകളുണ്ടെന്നതാണ്. ശനിയാഴ്ച മാത്രമാണ് പണ്ടു മല്‍സരങ്ങളുള്ളത്. സാധാര ദിവസങ്ങളില്‍ കിക്കോഫ് 7.30നു തന്നെയാണ്. ഡബിള്‍ ഹെഡ്ഡറുകളുള്ള ദിവസം രണ്ടാമത്തെ കളിയാരംഭിക്കുന്നത് രാത്രി 9.30നായിരിക്കും.

കഴിഞ്ഞ സീസണിലേതു പോല ഗോവയില്‍ തന്നെയാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുക. ഗോവയിലെ മൂന്നു സറ്റേഡിയങ്ങളാണ് മല്‍സരങ്ങള്‍. 115 മല്‍സരങ്ങള്‍ സീസണിലുണ്ടാവും. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആദ്യ ഘട്ട മല്‍സരങ്ങള്‍ അവസാനിക്കുന്നത് 2022 ജനുവരി ഒമ്പതിനാണ്. ഫൈനലുള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിന്റെ ഫിക്‌സ്ചര്‍ ഡിസംബറില്‍ പ്രഖ്യാപിക്കും. കേരള ബ്ലാസ്റ്റേഴ്‌സും കഴിഞ്ഞ സീസണിലെ റണ്ണറപ്പും മുന്‍ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാനും തമ്മിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റിയുടെ ആദ്യ പോരാട്ടം കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരേയാണ്. നവംബര്‍ 22നാണ് ഈ മല്‍സസരം. സീസണിലെ കൊല്‍ക്കത്ത ഡെര്‍ബിയായ എസ്‌സി ഈസ്റ്റ് ബംഗാള്‍- എടികെ മോഹന്‍ ബഗാന്‍ ത്രില്ലര്‍ നവംബര്‍ 27നാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരക്രമം

നവംബര്‍ 19 കേരള ബ്ലാസ്റ്റേഴ്‌സ് x എടിക്കെ മോഹന്‍ ബഗാന്‍ (രാത്രി 7.30)
നവംബര്‍ 25 കേരള ബ്ലാസ്‌റ്റേഴ്‌സ് x നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി (രാത്രി 7.30)
നവംബര്‍ 28 കേരള ബ്ലാസ്റ്റേഴ്‌സ് x ബെംഗളൂരു എഫ്‌സി (രാത്രി 7.30)
ഡിസംബര്‍ 5 കേരള ബ്ലാസ്റ്റേഴ്‌സ് x ഒഡീഷ എഫ്‌സി (രാത്രി 7.30)
ഡിസംബര്‍ 12 കേരള ബ്ലാസ്‌റ്റേഴ്‌സ് x ഈസ്റ്റം ബംഗാള്‍ (രാത്രി 7.30)
ഡിസംബര്‍ 19 കേരള ബ്ലാസ്റ്റേഴ്‌സ് x മുംബൈ സിറ്റി (രാത്രി 7.30)
ഡിസംബര്‍ 22 കേരള ബ്ലാസ്റ്റേഴ്‌സ് x ചെന്നൈയ്ന്‍ എഫ്‌സി (രാത്രി 7.30)
ഡിസംബര്‍ 26 കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ എഫ്‌സി (രാത്രി 7.30)

ജനുവരി 2 കേരള ബ്ലാസ്‌റ്റേഴ്‌സ് x എഫ്‌സി ഗോവ (രാത്രി 7.30)
ജനുവരി 9 കേരള ബ്ലാസ്‌റ്റേഴ്‌സ് x ഹൈദരാബാദ് (രാത്രി 7.30)

ഐഎസ്എല്ലിന്റെ എട്ടാം സീസണ്‍ കൂടിയാണ് ഇത്തവണ നടക്കാന്‍ പോവുന്നത്. ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായിട്ടുള്ള ടീം എടിക്കെയാണ്. മൂന്നു തവണ കൊല്‍ക്കത്തയില്‍ നിന്നുള്ള ഗ്ലാമര്‍ ടീം ഇന്ത്യന്‍ ഫുട്‌ബോളിലെ ജേതാക്കളായിട്ടുണ്ട്. രണ്ടു തവണ കിരീടമുയര്‍ത്തിയ ചെന്നൈയ്ന്‍ എഫ്‌സിയാണ് പിന്നില്‍. ബെംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയും ഓരോ തവണയും ഐഎസ്എല്ലില്‍ വെന്നിക്കൊടി പാറിച്ചു.

Story first published: Monday, September 13, 2021, 18:10 [IST]
Other articles published on Sep 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+