വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഖത്തറിനെ കുരുക്കിയിട്ടും രക്ഷയില്ല, ഫിഫ റാങ്കിങില്‍ ഇന്ത്യക്കു തിരിച്ചടി... രണ്ടു സ്ഥാനങ്ങള്‍ നഷ്ടം

പുതിയ റാങ്കിങില്‍ 106ാം സ്ഥാനത്താണ് ഇന്ത്യ

ദില്ലി: ഫിഫയുടെ പുതിയ റാങ്കിങില്‍ ഇന്ത്യന്‍ ടീമിനു തിരിച്ചടി. രണ്ടു സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ ഇന്ത്യയുടെ പുതിയ റാങ്ക് 106 ആണ്. ഫിഫയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ ഗോള്‍രഹിതമായി പൂട്ടിയിട്ടും റാങ്കിങില്‍ ഇന്ത്യക്കു അതു നേട്ടമായില്ല. സപ്തംബറില്‍ നടന്ന കളിയിലാണ് ഖത്തറിനെ ഇന്ത്യ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്. ഈ മാസം നടന്ന യോഗ്യതാ മല്‍സരത്തില്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ബംഗ്ലാദേശുമായി ഇന്ത്യ 1-1ന്റെ സമനില വഴങ്ങിയിരുന്നു.

ind team

എന്നാല്‍ ഇന്ത്യയെ ഇവിടെ വച്ച് സമനിലയില്‍ പിടിച്ചുനിര്‍ത്താനായത് റാങ്കിങില്‍ ബംഗ്ലാദേശിന് നേട്ടമായി. മൂന്നു സ്ഥാനങ്ങള്‍ കയറിയ അവര്‍ 184ാം റാങ്കിലെത്തി. ഇന്ത്യ ഖത്തറിനെ സമനിലയില്‍ കുരുക്കിയതിനോടായിരുന്നു നേരത്തേ ബംഗ്ലാദേശിന്റെ ഇന്ത്യക്കെതിരായ സമനിലയെ ബംഗ്ലാദേശ് കോച്ച് ജാമി ഡേ ഉപമിച്ചത്.

ധോണി തിരിച്ചുവരുന്നു... മടങ്ങിവരവ് ബംഗ്ലാദേശിനെതിരേ? ആകാംക്ഷയോടെ ആരാധകര്‍ധോണി തിരിച്ചുവരുന്നു... മടങ്ങിവരവ് ബംഗ്ലാദേശിനെതിരേ? ആകാംക്ഷയോടെ ആരാധകര്‍

അതേസമയം, ലോക ഫുട്‌ബോളിലെ നമ്പര്‍ വണ്‍ ടീം ഇപ്പോഴും ബെല്‍ജിയം തന്നെയാണ്. നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, കോപ്പ അമേരിക്ക വിജയികളായ ബ്രസീല്‍, ഇംഗ്ലണ്ട് എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഉറുഗ്വേ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാംസ്ഥാനത്തേക്കു കയറിയപ്പോള്‍ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലിനാണ് സ്ഥാനം നഷ്ടമായത്. ക്രൊയേഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

Story first published: Thursday, October 24, 2019, 15:41 [IST]
Other articles published on Oct 24, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X