Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബാനര്‍ജി ഓര്‍മയായി, വിടവാങ്ങിയത് മുന്‍ ഒളിംപിക് ടീം നായകന്‍

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം പികെ ബാനര്‍ജി (പ്രദീപ് കുമാര്‍ ബാനര്‍ജി അന്തരിച്ചു. 83 വയസ്സായിരുന്നു. പൗല, പൂര്‍ണ തുടങ്ങിയ രണ്ടു മക്കളാണ് അദ്ദേഹത്തിനുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ പ്രസൂണ്‍ ബാനര്‍ജി ഇളയ സഹോദനാണ്. വാര്‍ധക്യ സഹജമായ പല അസുഖങ്ങളും ബാനര്‍ജിയെ അലട്ടിയിരുന്നു. ന്യൂമോയിയയെ തുടര്‍ന്ന് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ബാനര്‍ജി നേരിട്ടു. കൂടാതെ പാര്‍ക്കിന്‍സണ്‍സ്, മറവിരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും അദ്ദേഹത്തിനുണ്ടായിരുന്നു. മാര്‍ച്ച് രണ്ടു മുതല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാനര്‍ജി വെന്റിലേറ്ററിലായിരുന്നു. ഇവിടെ വച്ച് ഇന്നു ഉച്ചയോടെ 12.40നാണ് അന്ത്യശ്വാസം വലിച്ചത്.

1

1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബാനര്‍ജി. ഇതു കൂടാതെ 1958ലെ ടോക്കിയോ ഗെയിംസ്, 1966ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിസ് എന്നിവയിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. മികച്ച സ്‌ട്രൈക്കര്‍ കൂടിയായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറയിലെ മിന്നും താരങ്ങളിലൊരാളായിരുന്നു. 1936 ജൂണ്‍ 23ന് പശ്ചിമ ബംഗാളിലെ മൊയ്‌നാഗുരിയിലാണ് ജനനം. 1955ല്‍ 19ാം വയസ്സിലാണണ് ബാനര്‍ജി ദേശീയ ടീമിനു വേണ്ടി അരങ്ങേറിയത്. ധാക്കയില്‍ നടന്ന ചതുര്‍ രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെയായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി 84 മല്‍സരങ്ങളില്‍ കളിച്ച ബാനര്‍ജി 65 ഗോളുകള്‍ നേടിയിട്ടുണ്ട്.

1960ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യ ഫുട്‌ബോളില്‍ മാറ്റുരച്ചപ്പോള്‍ ടീമിന്റെ നായകനായിരുന്നു ബാനര്‍ജി. കരുത്തരായ ഫ്രാന്‍സിനെ ഒളിംപിക്‌സില്‍ ഇന്ത്യ 1-1നു സമനിലയില്‍ പൂട്ടിയപ്പോള്‍ ടീമിന്റെ സമനില ഗോള്‍ അദ്ദേഹത്തിന്റെ വകയായിരുന്നു. റോം ഒളിംപിക്‌സ് കൂടാതെ 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ മാറ്റുരച്ച ഇന്ത്യന്‍ ടീമിലും ബാനര്‍ജിയുള്‍പ്പെട്ടിരുന്നു. അന്നു വെറും 20 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 4-2ന് ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

വിരമിച്ച ശേഷം പരിശീലകനെന്ന നിലയിലും ബാനര്‍ജി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊല്‍ക്കയിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെയാണ് അദ്ദേഹം ആദ്യമായി പരിശീലിപ്പിച്ചത്. പിന്നീട് മോഹന്‍ ബഗാന്റെയും കോച്ചാവാന്‍ ബാനര്‍ജിക്കു കഴിഞ്ഞു. ബഗാന് ഒരു സീസണില്‍ മൂന്നു കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. 1972ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ചായ ബാനര്‍ജി 1986ലെ വരെ ഈ റോള്‍ വഹിച്ചിരുന്നു. അര്‍ജുന അവാര്‍ഡ്, പദ്മശ്രീ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജി നല്‍കിയ സംഭാവനകളെ ഫിഫയും ആദരിച്ചിരുന്നു. 2004ലായിരുന്നു സെന്റെനിയല്‍ ഓര്‍ഡര്‍ നല്‍കി ഫിഫയുടെ ആദരം.

Story first published: Friday, March 20, 2020, 18:36 [IST]
Other articles published on Mar 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+