Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ഒമാന്‍ ലോകകപ്പ് ക്വാളിഫയര്‍: ഒമാന്‍ ഒറ്റയടി, ഇന്ത്യ തീര്‍ന്നു... ആ സ്വപ്നം പൊലിയുന്നു

ind

മസ്‌കറ്റ്: ഫിഫയുടെ ലോകകപ്പ് ഫുട്‌ബോളില്‍ പന്തു തട്ടുകയെന്ന ഇന്ത്യയുടെ മറ്റൊരു മോഹം കൂടി പൊലിയുന്നു. നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായി അഞ്ചാം റൗണ്ട് പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ഒമാനോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു. 33ാം മിനിറ്റില്‍ മുഹ്‌സെന്‍ അല്‍ ഗസാനി നേടിയ ഗോളാണ് ഇന്ത്യയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ഇതോടെ ഇന്ത്യ ലോകകപ്പ് ക്വാളിഫയറില്‍ പുറത്താവലിന്‍റെ വക്കിലെത്തുകയും ചെയ്തു.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഇന്ത്യയുടെ രണ്ടാം തോല്‍വിയാണിത്. നേരത്തേ ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തിലും ഒമാനോട് ഇന്ത്യ 1-2ന് മുട്ടുമടക്കിയിരുന്നു. ഇന്ത്യയുടെ മറ്റു മൂന്നു മല്‍സരങ്ങളും സമനിലയില്‍ കലാശിക്കുകയായിരുന്നു.
ആര്‍പ്പുവിളിച്ച നാട്ടുകാര്‍ക്കു മുന്നില്‍ മികച്ച പ്രകടനം നടത്തിയ ഒമാന്‍ അര്‍ഹിച്ച ജയമാണ് ഇന്ത്യക്കെതിരേ സ്വന്തമാക്കിയത്. ഫിനിഷിങിലെ പിഴവുകളും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്് സന്ധുവിന്റെ ചില മികച്ച സേവുകളാണ് ഇന്ത്യയുടെ തോല്‍വി ഒരു ഗോളിലൊതുക്കിയത്. ഒമാന്‍ ഗോളിക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരു ഷോട്ട് പോലും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല.

ഒമാന് പെനല്‍റ്റി
കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ഒമാന് പെനല്‍റ്റിയിലൂടെ ലീഡ് നേടാന്‍ സുവര്‍ണാവരം ലഭിച്ചിരുന്നു. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലേക്കു കയറിയ ഒമാന്‍ തരം മുഹ്‌സെനെ ടാക്കിള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഭേക്കെ അടിതെറ്റി വീണു. ഇതിനിടെ മുഹ്‌സെനെയെും ഭേക്കെ അബദ്ധത്തില്‍ തട്ടിയിടുകയായിരുന്നു. എന്നാല്‍ മുഹ്‌സെന്‍ പെനല്‍റ്റി ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു പാഴാക്കിയത് ഇന്ത്യയെ ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചു.

ലോങ്‌റേഞ്ചറുകള്‍
ഒമാന്റെ ചില മിന്നല്‍ നീക്കങ്ങള്‍ 20 മിനിറ്റിനുള്ളില്‍ കണ്ടു. ലോങ് റേഞ്ചറിലൂടെ ലീഡ് നേടാനാണ് ഒമാന്‍ ശ്രമിച്ചത്. 15ാം മിനിറ്റില്‍ ഒമാന്‍ താരം അല്‍ ഗാഫ്രി തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ഗോളി ഗുര്‍പ്രീതിന് വെല്ലുവിളിയുയര്‍ത്താതെ കടന്നുപോയി.
മൂന്നു മിനിറ്റിനുള്ളില്‍ ഒമാന്‍ താരം അല്‍ മഹെയ്ജിരിയും ലോങ് റേഞ്ച് ഷോട്ട് തൊടുത്തെങ്കിലും അത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ഒമാന് ലീഡ്
34ാം മിനിറ്റില്‍ ഒമാന്‍ കളിയില്‍ അര്‍ഹിച്ച ലീഡ് കൈക്കലാക്കി. ഇന്ത്യന്‍ പ്രതിരോധനിരയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുത വീഴ്ചയാണ് ഗോളിനു വഴിവച്ചത്. നേരത്തേ പെനല്‍റ്റി നഷ്ടപ്പെടുത്തിയ മുഹ്‌സെന്‍ ഇത്തവണ ഗോളിലൂടെ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. അല്‍ ഖാലിദിയൂടെ അതിമനോഹരമായ ത്രൂബോള്‍ ബോക്‌സിനകത്ത് വച്ച് പിടിച്ചെടുത്ത മുഹ്‌സെന്‍ ഗോളി ഗുര്‍പ്രീത് കാഴ്ചക്കാരനായി നില്‍ക്കെ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

chetry

അനസിനെ ഇറക്കി

38ാം മിനിറ്റില്‍ മലയാളി ഡിഫന്‍ഡര്‍ അനസ് എടകത്തൊടികയെ ഇന്ത്യ പകരക്കാരനായി ഇറക്കി. പരിക്കേറ്റ ആദില്‍ ഖാനെ പിന്‍വലിച്ചാണ് പകരം അനസിനെ കോച്ച് സ്റ്റിമാച്ച് ദൗത്യമേല്‍പ്പിച്ചത്.
മാതാവിന്റെ മരണത്തെ തുടര്‍ന്ന് അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിനു മുമ്പ് നാട്ടിലേക്കു മടങ്ങിയ അനസ് ഒമാനെതിരേ ടീമിനൊപ്പം ചേരുകയായിരുന്നു.

ഗുര്‍പ്രീതിന്റെ സേവ്
64ാം മിനിറ്റില്‍ ഒമാന് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. എന്നാല്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നുള്ള അല്‍ ഖാല്‍ദിയുടെ തകര്‍പ്പനൊരു ഫ്രീകിക്ക് ഗുര്‍പ്രീത് ഇടതു മൂലയിലേക്ക് ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു.

fans

ഇന്ത്യ രക്ഷപ്പെടുന്നു
82ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍ നിന്നുമ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഗോളി ഗുര്‍പ്രീതിനോടാണ് ഇന്ത്യ ഇതിനു കടപ്പെട്ടിരിക്കുന്നത്. അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇടതു വിങിലൂടെ പറന്നെത്തി അല്‍ മന്ദര്‍ ബോക്‌സിനകത്തേക്കു നല്‍കിയ ത്രൂബോള്‍ സ്വീകരിക്കുമ്പോള്‍ അല്‍ ബുസെയ്ദിക്കു മുന്നില്‍ ഗുര്‍പ്രീത് മാത്രം. ബുസെയ്ദിയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഗുര്‍പ്രീത് കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു.

Story first published: Tuesday, November 19, 2019, 22:40 [IST]
Other articles published on Nov 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+