Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 17 ലോകകപ്പിനു പിന്നാലെ അണ്ടര്‍ 20യും... ഇന്ത്യന്‍ മോഹം പൊലിഞ്ഞു, തട്ടിയെടുത്തത് പോളണ്ട്

ദില്ലി: 2017ല്‍ ആതിഥേയത്വം വഹിച്ച ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ വന്‍ വിജയമാക്കിയ ഇന്ത്യക്ക് അണ്ടര്‍ 20 ലോകകപ്പിന്റെ വേദിയാവാന്‍ ഭാഗ്യമുണ്ടായില്ല. ലോകകപ്പ് വേദിക്കായി ഇന്ത്യയും രംഗത്തു വന്നിരുന്നെങ്കിലും പോളണ്ടിനാണ് നറുക്കുവീണത്. 2019ല്‍ നടക്കാനിരിക്കുന്ന യൂത്ത് ലോകകപ്പാണ് പോളണ്ടില്‍ നടക്കുക. ടൂര്‍ണമെന്റിന്റെ 22ാം എഡിഷന്‍ കൂടിയാണിത്.

1

കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന യോഗത്തിനൊടുവിലാണ് ഇന്ത്യയെ പിന്തള്ളി പോളണ്ട് ആതിഥേയത്വം വഹിക്കാനുള്ള അവസരം കൈക്കലാക്കിയത്. ഇന്ത്യയും പോളണ്ടു മാത്രമേ ലോകകപ്പ് വേദിക്കായി മല്‍സരരംഗത്തുണ്ടായിരുന്നുള്ളൂ. മേയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഫിഫയുടെ ടൂര്‍ണമെന്റുകള്‍ നടക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ വേനല്‍ക്കാലത്ത് വൈകീട്ട് അഞ്ചു മണിക്ക് കിക്കോഫ് നടത്തുകയെന്നത് പ്രായോഗികമല്ല. ഇതാണ് ലോകകപ്പിന്റെ വേദിയായി പോളണ്ടിനെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2

2017ല്‍ ഇന്ത്യ ആദ്യമായി വേദിയായ അണ്ടര്‍ 17 ലോകകപ്പ് നടന്നത് ഒക്ടോബര്‍ ആറു മുതല്‍ 28 വരെയായിരുന്നു. കൊച്ചിയടക്കം ആറു വേദികളിലായാണ് കൗമാര ലോകകപ്പ് അരങ്ങേറിയത്. കാണികളുടെ സാന്നിധ്യം കൊണ്ട് ഈ ടൂര്‍ണമെന്റ് വന്‍ വിജയമായി മാറിയതോടെയാണ് അണ്ടര്‍ 20 ലോകകപ്പിന്റെ വേദിക്കു വേണ്ടിയും ഇന്ത്യ ശ്രമം നടത്തിയത്.

Story first published: Saturday, March 17, 2018, 14:38 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+