ഇന്ത്യന്‍ ഫുട്‌ബോള്‍ വളരുകയാണ്. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ. ഇപ്പോഴത്തെ റാങ്ക് നോക്കൂ...
ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് പറഞ്ഞാല്‍ ഇനിയതു കള്ളമാവില്ല. കാരണം ഫിഫാ റാങ്കിങില്‍ ഇന്ത്യ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ തങ്ങളുടെ ഏറ്റവും മികച്ച റാങ്കിങിലേക്കുയര്‍ന്നു.
രണ്ടു സ്ഥാനങ്ങള്‍ കയറിയ ഇന്ത്യ പുതിയ റാങ്കിങില്‍ 135ാം സ്ഥാനത്താണ്.2009ല്‍ 134ാം സ്ഥാനത്ത് എത്തിയതാണ് ഇതിനു മുമ്പത്തെ ഇന്ത്യയുടെ വലിയ നേട്ടം.
ടീമിന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ കളിക്കാരുടെയും മറ്റു സ്റ്റാഫുമാരുടെയും സംഭാവനകളാണ് ഏറ്റവും വലുതെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

ഭാവിയിലേക്കുള്ള ടീമിനെയാണ് ഇന്ത്യ ഇപ്പോള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് കോച്ച് കോണ്‍സ്റ്റന്റൈന്‍ ചൂണ്ടിക്കാട്ടി. കോച്ചായി സ്ഥാനമേറ്റെടുത്തപ്പോള്‍ ആദ്യ ലക്ഷ്യം റാങ്കിങ് മെച്ചപ്പെടുത്തലായിരുന്നു. ടീം മെച്ചപ്പെടുന്നുണ്ടെന്ന് മല്‍സരഫലങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഇനിയുമേറെ മുന്നേറാനുണ്ട്.

ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അകമഴിഞ്ഞ പിന്തുണയാണ് ടീമിന്റെ മുന്നേറ്റത്തിന് പിന്നിലെന്നു കോച്ച് പറഞ്ഞു. എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിനും കോണ്‍സ്റ്റന്റൈന്‍ നന്ദി രേഖപ്പടുത്തി.

ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം മികച്ചതായിരുന്നു. സാഫ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ ടീം ജേതാക്കളായപ്പോള്‍ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വനിതാ ടീമും കിരീടമണിഞ്ഞു. സൗഹൃദ മല്‍സരത്തില്‍ പുരുഷ ടീം റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള (114ാം റാങ്ക്) പ്യൂര്‍ട്ടോറിക്കോയെ 4-1ന് തകര്‍ത്തു വിടാനും കഴിഞ്ഞു.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (എഎഫ്‌സി) അംഗമായ രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുവരുന്ന അംഗമെന്ന അവാര്‍ഡ് ഇത്തവണ ഇന്ത്യക്കു ലഭിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications