Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യത: ഇന്ത്യയ്ക്ക് ആദ്യജയം

ബെംഗളൂരു: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കു ശേഷം ഇന്ത്യയ്ക്ക് ആദ്യ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ഗുവാമിനെ തോല്‍പ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്.

ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളി തുടങ്ങി പത്താംമിനിറ്റില്‍ തന്നെ ഇന്ത്യ റോബിന്‍ സിങ്ങിലൂടെ മുന്നിലെത്തി. കൂട്ടായ മുന്നേറ്റത്തിനെടുവിലാണ് ഗോള്‍ പിറന്നത്. സുനില്‍ ഛേത്രി നല്‍കിയ പന്തുമായി ഡിഫന്‍ഡറെ വെട്ടിച്ച് ബോക്‌സിനകത്ത് കടന്ന റോബിന്‍ സിങ്ങ് ഗോളിയെ കാഴ്ച്ചക്കാരനാക്കി വലകുലുക്കി.

india vs guam

എന്നാല്‍ പിന്നീട് ഗുവാം ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു. നാല്‍പ്പത്തി ഒന്നാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സെബനാജ് സിങ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയതോടെ ഇന്ത്യന്‍ നിര പത്തുപേരായി ചുരുങ്ങി. ഗുവാം താരം ജസ്റ്റിനെ ഫൗള്‍ ചെയ്തതിനാണ് റഫറി, സെഹനാജിന് ചുവപ്പുകാര്‍ഡ് നല്‍കിയത്.

ദ്വീപ് രാഷ്ട്രമായ ഗുവാമിനെതിരായ എവേ മാച്ചില്‍ ഇന്ത്യയ്ക്ക് 2-1 ന് തോല്‍വി പിണഞ്ഞിരുന്നു. മാര്‍ച്ച് 24ന് ശക്തരായ ഇറാനെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Friday, November 13, 2015, 10:00 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+