Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ടിക്കറ്റ് ഒരു ജയമരികെ!! കമോണ്‍ ഇന്ത്യ... ചുണക്കുട്ടികള്‍ ഇറങ്ങുന്നു, എതിരാളി കൊറിയ

ക്വലാലംപൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്ര ദിവസമാണ് ഒക്ടോബര്‍ ഒന്ന്. ഫിഫയുടെ കൗമാര ലോകകപ്പിലേക്ക് ഇതാദ്യമായി യോഗ്യതാ പരീക്ഷ പാസായി ഇന്ത്യ കളിക്കുമോയെന്ന് ഇന്നറിയാം. നേരത്തേ 2017ല്‍ ചരിത്രത്തിലാദ്യമായി വേദിയായ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ ആതിഥേയരായി നേരിട്ടു യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതാ റൗണ്ട് കടമ്പ പിന്നിട്ട് തലയുയര്‍ത്തി ലോകകപ്പിനു ടിക്കറ്റെടടുക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

എഎഫ്‌സി അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പിലില്‍ ഏഷ്യയിലെ പവര്‍ഹൗസുകളായ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ നേരിടുന്നത്. ജയിച്ചാല്‍ ഇന്ത്യക്കു സെമി ഫൈനലിലേക്കു യോഗ്യത നേടാം, ഒപ്പം അടുത്ത വര്‍ഷം പെറുവില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പിനു ഇന്ത്യക്കു ടിക്കറ്റുമുറപ്പിക്കാം. ഇന്ത്യന്‍ വൈകീട്ട് 6.15നാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്ഡി എന്നിവയില്‍ മല്‍സരം തല്‍സമയം ആസ്വദിക്കാം.

ലക്ഷ്യം എളുപ്പമല്ല

ലക്ഷ്യം എളുപ്പമല്ല

ലോകകപ്പിലേക്ക് ഒരു ജയം മാത്രമേ ദൂരം ഉള്ളൂവെങ്കിലും ആ ജയം ഇന്ത്യക്കു എളുപ്പമാവില്ല. കാരണം ഏഷ്യയിലെ ഏറ്റവും അപകടകാരികളായ ടീമാണ് കൊറിയ. അവരെ വീഴ്ത്തണമെങ്കില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടിവരും.
ബിബിയാനോ ഫെര്‍ണാണ്ടസ് പരീക്ഷിക്കുന്ന ഇന്ത്യന്‍ കൗമാര ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കിയാണ് കൊറിയക്കെതിരേ ബൂട്ടണിയുന്നത്.

നേരത്തേ പരാജയപ്പെട്ടു

നേരത്തേ പരാജയപ്പെട്ടു

16 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയും കൊറിയയും മുഖാമുഖം വന്നിരുന്നു. എന്നാല്‍ അന്ന് കൊറിയ 3-1ന് ഇന്ത്യയെ തകര്‍ത്തുവിടുകയായിരുന്നു. ഈ തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള അവസരമാണ് ഇന്ത്യയുടെ പുതുതലമുറയ്ക്കു ലഭിച്ചിരിക്കുന്നത്.
ഇന്നത്തെ കളിയില്‍ കൊറിയക്കു തന്നെയാണ് മുന്‍തൂക്കമെന്ന് ഇന്ത്യന്‍ കോച്ച് ബിബിയാനോ സമ്മതിക്കുന്നു.
കൊറിയ തന്നെയാണ് ഫേവറിറ്റുകള്‍. ഇന്ത്യക്ക് ആരും സാധ്യത കല്‍പ്പിക്കുന്നില്ല. എന്നാല്‍ കൊറിയക്ക് എളുപ്പം കീഴങ്ങില്ല. അവസാന നിമിഷം വരെ ടീം പോരാടുമെന്ന് കോച്ച് ഉറപ്പ് നല്‍കുന്നു.

 കൊറിയ തകര്‍പ്പന്‍ ഫോമില്‍

കൊറിയ തകര്‍പ്പന്‍ ഫോമില്‍

തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ കൊറിയ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളികളില്‍ നിന്നും 12 ഗോളുകള്‍ അടിച്ചുകൂട്ടിയ കൊറിയ കിരീടഫേവറിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഇതേ കൊറിയയെ വീഴ്ത്തി ഇന്ത്യക്കു സെമിയിലേക്കും ലോകകപ്പിലേക്കും മുന്നേറണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.
ഇന്ത്യയും മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് കൗമാരനിര ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെയെത്തിയത്. എന്നാല്‍ തുടര്‍ച്ചയായി രണ്ടു കളികളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ബികാഷ് യുംനാമിന് ഇന്നു പുറത്തിരിക്കേണ്ടി വരുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.

Story first published: Monday, October 1, 2018, 8:37 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+